Health & Fitness

കേരളത്തില്‍ കോവിഡ് ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കും : ഗുണമേന്മ കുറയ്ക്കില്ല

തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ് കേരളവും ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്. എന്നാല്‍ വില കുറയുന്നതോടെ നിലവാരം കുറഞ്ഞതും വിലയില്ലാത്തതുമായ പരിശോധന ഉപാധികള്‍ ഒരിക്കലും ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

ഇപ്പേള്‍ നിലവില ആന്റീജന്‍ ടെസ്റ്റിന് 650 രൂപയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 2100 രൂപയുമാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് 300 രൂപയും 1500 രൂപയുമായി കുറയും. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 600 രൂപയാക്കി താഴ്ത്തി. ഇത് ടെസ്റ്റിന്റെ നിലവാരം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും കേരളം അത്രയ്ക്ക് കുറയ്ക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചു.

അതുപോലെ പി.പി.ഇ കിറ്റിന് തുടക്കത്തില്‍ 1000 ത്തിനും 1500 നും ഇടയിലായിരുന്നു. ഇപ്പോഴത് 100 നും 200 നും ഇടയിലേക്കായി മാറി. ആര്‍.ടി.പി.സി.ആര്‍ കിറ്റിന് തുടക്കത്തില്‍ 500 രൂപയും ഇപ്പോള്‍ 250 നും 300 നും ഇടയിലാണ്. ഇന്ത്യയില്‍ കോവിഡ് പരിശോധാന ഉപാധികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ കൂടിയതും സുലഭമായി ഇവ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Newsdesk

Recent Posts

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

11 hours ago

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…

15 hours ago

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

23 hours ago

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…

2 days ago

അയർലണ്ടിൽ ജിപി സേവനം പ്രതിസന്ധിയിൽ; നിയമനം വർധിപ്പിക്കാൻ നീക്കം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…

2 days ago

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…

3 days ago