gnn24x7

യൂറോപ്പില്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങി

0
272
gnn24x7

യൂറോപ്പ്: നോവല്‍ കൊറോണ വൈറസ് ശക്തമായി ആഞ്ഞടിച്ച ഭൂഖണ്ഡങ്ങളില്‍ ഒന്നാണ് യൂറോപ്യന്‍ ഭൂഖണ്ഡം. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും നാശം വിതച്ചുകൊണ്ടാണ് കൊറോണ ശക്തിപ്രാപിച്ചത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ദിവസവും മരണ സംഖ്യ കുതിച്ചുയര്‍ന്നു. ലോകം പോലും ഞെട്ടിത്തരിക്കുന്ന രീതിയിലുള്ള മരണങ്ങളാണ് ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, ജര്‍മ്മനി തുടങ്ങിയ പല രാജ്യങ്ങളിലുമായി സംഭവിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പെട്ടെന്നു തന്നെ വാക്‌സിനേഷനുകള്‍ വിതരണം ചെയ്യാനുള്ള എല്ലാ വിധ സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞു. ഞായറാഴ്ച പോളണ്ടില്‍ ബ്രിഗിറ്റ് വെര്‍നര്‍ എന്ന 70 പ്രായമുള്ള വ്യക്തിക്ക് വാക്‌സിനേഷന്‍ നല്‍കികൊണ്ട് കാമ്പൈന്‍ ആരംഭിച്ചു.

എല്ലായിടത്തും തുടരുന്നതുപോലെ പ്രായമുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടമെന്ന നിലയില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ഏതാണ്ട് 450 മില്ല്യന്‍ ജനങ്ങളാണ് ഈ കൊറോണ വൈറസ് കാരണം ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലായി ബുദ്ധിമുട്ടുന്നത്. ഇതിനിടയിലാണ് ബ്രിട്ടണില്‍ രൂപപ്പെട്ട ജനതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി ഉയരുന്നത്.

ഇതിനകം 350,000 ജനങ്ങള്‍ യൂറോപ്പിലെ 27 രാഷ്ട്രങ്ങളിലായി മരണപ്പെട്ടു. ഈ ദുരന്തത്തിന്റെ തുടക്കം ഫിബ്രവരി 15 ന് ഫ്രാന്‍സിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പോളണ്ട് കണ്ട ഏറ്റവും ദുരന്തപരമായ മരണങ്ങള്‍ നവംബര്‍ മാസങ്ങളിലായിരുന്നു. ഇതിനകം ഉദ്ദേശ്യം 80 മില്ല്യണിലധികം ആളുകള്‍ ഇപ്പോള്‍ ലോകത്ത് കോറൊണ ബാധിച്ചു കഴിഞ്ഞു. 1.7 മില്ല്യണ്‍ ആളുകള്‍ മരണപ്പെടുകയും ചെയ്തു.

കാനഡ, ഫ്രാന്‍സ്, ജപ്പാന്‍, സ്‌പെയിന്‍, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അവരെല്ലാം ബ്രിട്ടണില്‍ നിന്നും യാത്ര ചെയ്ത് വന്നവരിലാണ്. എന്നാല്‍ അത് പരക്കാതെ നിയന്ത്രിക്കുവാന്‍ സാധ്യമായിട്ടുണ്ടെന്നാണ് കരുതുന്നത്. അതേസന്ദര്‍ഭത്തില്‍ ആഫ്രിക്കയില്‍ ഇപ്പോള്‍ പുതിയ കൊറോണ വൈറസ് വ്യാപനത്തിന്റെ തരംഗം വീശിക്കൊണ്ടിരിക്കുന്നുണ്ട്. അത് പുതിയതരം കൊറോണ വൈറസ് ആണെന്നാണ് സംശയിക്കപ്പെടുന്നത്. സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here