ആവശ്യമുള്ള സാധനങ്ങൾ:
നുറുക്കിയ കോഴി (എല്ലില്ലാത്ത കഷ്ണങ്ങള്‍) – 200 ഗ്രാം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 15 അല്ലി
സവാള അരിഞ്ഞത് – ഒന്ന്
താക്കാളി അരിഞ്ഞത് – ഒന്ന്
വറ്റല്‍ മുളക് പൊടിച്ചത് – അര ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – നാല് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളവർ – രണ്ട് ടേബിള്‍ സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ വെളുത്തുള്ളി നേരിയ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. തീ കുറയ്ക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിനു ചേര്‍ക്കുക. 20 മിനിട്ട് കഴിഞ്ഞു കോഴികഷ്ണങ്ങള്‍ ചേര്‍ക്കുക, തീ കൂട്ടിയ ശേഷം ഒരു മിനുട്ട് നന്നായി ചൂടാക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് പാത്രം അടച്ചു വെച്ച് ചെറുതീയില്‍ വേവിക്കുക.
കോണ്‍ഫ്ളവർ അര കപ്പ് വെള്ളത്തില്‍ നല്ലത് പോലെ കലക്കി വെയ്ക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ വെന്താല്‍ കലക്കി വെച്ച കോണ്‍ഫ്ളവർ ചിക്കന്റെ കൂട്ടിലേക്ക് ചേര്‍ക്കുക. എരിവ് കൂടുതല്‍ ആവശ്യമുള്ളവര്‍ പച്ചമുളക് ചെറുതായി അരിഞ്ഞു ചേര്‍ക്കാം. ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക. സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞതു വിതറി ചൂടോടെ വിളമ്പുക.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…