gnn24x7

ഗാര്‍ലിക് ചിക്കന്‍

0
440
gnn24x7

ആവശ്യമുള്ള സാധനങ്ങൾ:

നുറുക്കിയ കോഴി (എല്ലില്ലാത്ത കഷ്ണങ്ങള്‍) – 200 ഗ്രാം
വെളുത്തുള്ളി  ചെറുതായി അരിഞ്ഞത് – 15 അല്ലി
സവാള അരിഞ്ഞത് – ഒന്ന്
താക്കാളി അരിഞ്ഞത്  – ഒന്ന്
വറ്റല്‍ മുളക് പൊടിച്ചത് – അര ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – നാല് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളവർ – രണ്ട് ടേബിള്‍ സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ വെളുത്തുള്ളി നേരിയ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. തീ കുറയ്ക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിനു ചേര്‍ക്കുക. 20 മിനിട്ട് കഴിഞ്ഞു കോഴികഷ്ണങ്ങള്‍ ചേര്‍ക്കുക, തീ  കൂട്ടിയ ശേഷം ഒരു മിനുട്ട് നന്നായി ചൂടാക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് പാത്രം അടച്ചു വെച്ച് ചെറുതീയില്‍ വേവിക്കുക.

കോണ്‍ഫ്ളവർ അര കപ്പ് വെള്ളത്തില്‍ നല്ലത് പോലെ കലക്കി വെയ്ക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ വെന്താല്‍ കലക്കി വെച്ച കോണ്‍ഫ്ളവർ ചിക്കന്റെ കൂട്ടിലേക്ക് ചേര്‍ക്കുക. എരിവ് കൂടുതല്‍ ആവശ്യമുള്ളവര്‍ പച്ചമുളക് ചെറുതായി അരിഞ്ഞു ചേര്‍ക്കാം. ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക. സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞതു വിതറി ചൂടോടെ വിളമ്പുക. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here