gnn24x7

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി‌എസ്‌എൻ‌എൽ സേവനങ്ങൾ മാത്രം; ഉത്തരവിറക്കി കേന്ദ്രം

0
239
gnn24x7

കേന്ദ്ര സർക്കാർ വകുപ്പുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി ബിഎസ്എന്‍എല്‍ മാത്രം ഉപയോഗിക്കണം എന്ന ഉത്തരവിറക്കി മന്ത്രിസഭാ യോഗം. ബ്രോഡ്ബാന്റ്, ഇന്റർനെറ്, എഫ്ടിടിഎച്, ലീസ് ലൈൻ, എന്നിവയും ബിഎസ്എന്‍എല്ലിന്റേത് മാത്രമാകണം എന്നും ഉത്തരവിൽ പറയുന്നു.

നഷ്ടം സൃഷ്ടിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എല്ലിന് ഈ തീരുമാനം വലിയ ആശ്വാസമായിരിക്കും. 2019-2020ൽ ബി‌എസ്‌എൻ‌എല്ലിന് 15,500 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

ടെലികോം രംഗത്തെ സ്വകാര്യവൽക്കരണത്തിനു ശേഷം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഇതാദ്യമാണ്. 4 ജി സേവനത്തിന് പര്യാപ്തമാകും വിധം ബിഎസ്എന്‍എല്ലിനെ തയ്യാറാക്കുക എന്നതാണ് നടപ്പിൽ വരുത്താനുള്ള മറ്റൊരു നിർദ്ദേശം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here