ചേരുവകൾ
ഉരുളക്കിഴങ്ങു് (വലുത് ) – 2 എണ്ണം
ക്യാരറ്റ് – 1 എണ്ണം
ബീൻസ് – 6 എണ്ണം
ഗ്രീൻ പീസ് – 2 tbsp
സവാള (വലുത് ) – 1
ഇഞ്ചി (ചെറിയ കഷ്ണം) + വെളുത്തുള്ളി (3 എണ്ണം) – ചതച്ചത്
പച്ചമുളക് – 2 – 3 എണ്ണം
കറിവേപ്പില
മുഴവനോടെ – (ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട, പെരുംജീരകം, കുരുമുളക്, തക്കോലം)
കറുവപ്പട്ടയില അല്ലെങ്കിൽ വയനയില)
ഗരം മസാല – 3/4 tsp
കുരുമുളക് പൊടി – രുചിക്ക് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് അരച്ചത് (10 പരിപ്പിന്റെ പേസ്റ്റ്)
തേങ്ങാപ്പാൽ
ഉപ്പ് / എണ്ണ / വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം –
ആദ്യമായി ഒരു പ്രഷർ കുക്കറിൽ അല്പം എണ്ണ ഒഴിച്ച് മുഴുവനോടെ ഉള്ള spices ഒന്ന് ചൂടാക്കി നല്ലൊരു മണം വരുമ്പോൾ, അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറുവപ്പട്ടയില, കറിവേപ്പില എന്നിവ ചേർത്ത് അല്പസമയം വഴറ്റുക. ഇനി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.
ഇനി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ഒരു മിനിട്ടു നേരം വഴറ്റിയ ശേഷം ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേർത്ത് 3 whistle ലിൽ വേവിച്ചെടുക്കുക. പച്ചക്കറിഎല്ലാം വെന്ത ശേഷം അണ്ടിപ്പരിപ്പ് paste ഉം തേങ്ങാപ്പാലും ചേർത്ത് ഇളക്കുക.
തിളക്കാൻ തുടങ്ങുമ്പോൾ തീ അണച്ച് വാങ്ങിവെക്കാം. ശ്രദ്ധിക്കുക, അണ്ടിപ്പരിപ്പ് ചേർത്തതിനാൽ അല്പസമയം കഴിയുമ്പോൾ കറി കുറുകി വരുന്നതാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…