gnn24x7

തനിനാടൻ കേരള സ്റ്റ്യു ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ?

0
360
gnn24x7

ചേരുവകൾ

ഉരുളക്കിഴങ്ങു്  (വലുത് ) – 2 എണ്ണം
ക്യാരറ്റ്  – 1 എണ്ണം
ബീൻസ്  – 6 എണ്ണം
ഗ്രീൻ പീസ്  – 2 tbsp
സവാള  (വലുത് ) – 1
ഇഞ്ചി (ചെറിയ കഷ്ണം) + വെളുത്തുള്ളി (3 എണ്ണം) – ചതച്ചത്
പച്ചമുളക്  – 2 – 3 എണ്ണം
കറിവേപ്പില
മുഴവനോടെ – (ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട, പെരുംജീരകം, കുരുമുളക്, തക്കോലം)
കറുവപ്പട്ടയില അല്ലെങ്കിൽ വയനയില)
ഗരം മസാല – 3/4 tsp
കുരുമുളക് പൊടി  – രുചിക്ക് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് അരച്ചത് (10 പരിപ്പിന്റെ പേസ്റ്റ്)
തേങ്ങാപ്പാൽ
ഉപ്പ്  / എണ്ണ / വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം –

ആദ്യമായി ഒരു പ്രഷർ കുക്കറിൽ അല്പം എണ്ണ  ഒഴിച്ച് മുഴുവനോടെ ഉള്ള spices ഒന്ന് ചൂടാക്കി നല്ലൊരു മണം വരുമ്പോൾ, അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറുവപ്പട്ടയില, കറിവേപ്പില എന്നിവ ചേർത്ത് അല്പസമയം വഴറ്റുക. ഇനി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി  ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.

ഇനി അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ഒരു മിനിട്ടു നേരം വഴറ്റിയ ശേഷം ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേർത്ത് 3 whistle ലിൽ വേവിച്ചെടുക്കുക. പച്ചക്കറിഎല്ലാം വെന്ത ശേഷം അണ്ടിപ്പരിപ്പ് paste ഉം തേങ്ങാപ്പാലും ചേർത്ത് ഇളക്കുക.

തിളക്കാൻ തുടങ്ങുമ്പോൾ തീ അണച്ച് വാങ്ങിവെക്കാം. ശ്രദ്ധിക്കുക, അണ്ടിപ്പരിപ്പ് ചേർത്തതിനാൽ അല്പസമയം കഴിയുമ്പോൾ കറി കുറുകി വരുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here