ആവശ്യമുള്ള സാധനങ്ങള്‍
കോഴി – ഒന്നരകിലോ (ചെറുതായി നുറുക്കിയത്)
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി – ഏഴ് അല്ലി
ഇഞ്ചി – ഒരു കഷ്‌ണം ( അരച്ചത്)
ഗരംമസാല – രണ്ട് ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി – രണ്ട് ടീസ്‌പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ – രണ്ട് ടേബിള്‍ സ്‌പൂണ്‍
ചുവന്നുള്ളി – പത്തെണ്ണം
പച്ചമുളക് – മൂന്നെണ്ണം ( ചെറുതായി അരിഞ്ഞത്)
ബിരിയാണി അരി – മൂന്ന് കപ്പ്
കട്ടിയുള്ള തേങ്ങാപ്പാലും കോഴിവെന്ത വെള്ളവും കൂടി – ആറ് കപ്പ്
കറിവേപ്പില – രണ്ട് തണ്ട്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കോഴി കഷ്‌ണങ്ങളില്‍ ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി പേസ്‌റ്റ്, ഗരംമസാല, മുളകുപൊടി, മല്ലിപ്പൊടി, ഇവ പുരട്ടി വച്ച് അല്‍പ്പസമയം കഴിഞ്ഞ് വെള്ളമൊഴിക്കാതെ കുക്കറിലിട്ട് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. അടുപ്പില്‍ നിന്ന് ഇറക്കി തണുത്തശേഷം തുറന്ന് ചിക്കനും അതില്‍ നിന്ന് ഊറിവന്ന വെള്ളവും പ്രത്യേകം മാറ്റി വെയ്‌ക്കാം. കുക്കര്‍ കഴുകി അടുപ്പില്‍ വച്ച് ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോള്‍ ചിക്കനും അതില്‍ നിന്ന് ഊറിവന്ന വെള്ളവും, അരിയും തേങ്ങാപ്പാലും ചേര്‍ത്ത് കുക്കര്‍ അടച്ച് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന് കറിവേപ്പില ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…