Health & Fitness

ഫാറ്റി ലിവർ രോഗത്തിൻ്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരൾ അനിവാര്യമാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ഇന്ത്യയിൽ ഫാറ്റി ലിവർ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. 

കരളിന് കേടുപാടുകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾക്ക് ഈ രോഗം കാരണമാകും. അമിതവണ്ണം, അമിതമായ മദ്യപാനം, ഭക്ഷണത്തിലെ അമിതമായ കൊഴുപ്പ് എന്നിവയാണ് ഫാറ്റി ലിവർ ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങൾ. ഫാറ്റി ലിവറിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. അതിനാൽ, ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നത് രോ​ഗം ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുന്നു. 

ഫാറ്റി ലിവർ രോഗത്തിൻ്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ  

1. മൂത്രത്തിലെ നിറവ്യത്യാസമാണ് ഫാറ്റി ലിവർ രോ​ഗത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

2.  അപ്രതീക്ഷിതമായ ശരീരഭാരം കുറയുന്നത് ഫാറ്റി ലിവർ ഡിസീസ് ഉൾപ്പെടെയുള്ള കരൾ രോ​ഗത്തിന്റെ ലക്ഷണമാണെന്ന് വിദ​ഗ്ധർ പറയുന്നു.

3. ഇടയ്ക്കിടെ വരുന്ന വയറ് വേദന കരൾ സംബന്ധമായ പ്രശ്‌നങ്ങളായ ഫാറ്റി ലിവർ രോഗം പോലുള്ളവയെ സൂചിപ്പിക്കുന്നു.

4. കാരണമില്ലാതെ ഇടയ്ക്കിടെയുള്ള ഛർദ്ദി കരൾ തകരാറിലാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്. എന്നിരുന്നാലും അവ ഫാറ്റി ലിവർ രോഗത്തിന് പുറമെ മറ്റ് അവസ്ഥകളെയും സൂചിപ്പിക്കാം.

5. മഞ്ഞപ്പിത്തം (ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം)

6. ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുക.

7. വിശപ്പിലായ്മ

മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കണ്ടാൽ അത് ഫാറ്റി ലിവർ രോ​ഗത്തിന്റെയാണെന്ന് അർത്ഥമാക്കുന്നില്ല. ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

8 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

10 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

14 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

14 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago