ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍; ഈ ചരിത്ര നേട്ടത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍ ഡോ. കൃഷ്ണ

ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. മനുഷ്യരില്‍ പരീക്ഷണമാരംഭിച്ച കോവാക്‌സിന്‍, വിജയം കണ്ടാല്‍ വൈകാതെ വാക്‌സിന്‍ വിപണിയിലെത്തും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും. രാജ്യം ഈ ചരിത്ര നേട്ടത്തിനായി കാതോര്‍ക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനിയും അതിന്റെ അമരക്കാരനും ശ്രദ്ധേയരാവുകയാണ്.

തമിഴ്‌നാട്ടിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഡോ. കൃഷ്ണ എല്ല ആണ് ‘കോവാക്‌സിന്‍’ വികസിപ്പിച്ച ഭാരത് ബയോടെക്കിന് ചുക്കാന്‍ പിടിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് കോവാക്‌സിന്‍ വികസിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹെപ്പറ്റിറ്റീസ് വാക്‌സിന്‍ വികസിപ്പിച്ചതും സിക്ക വൈറസിന് ലോകത്ത് ആദ്യമായി വാക്‌സിന്‍ കണ്ടെത്തിയും ഇതേ ഭാരത് ബയോടെക്ക് തന്നെ. ഹൈദരാബാദിലെ ഒരു ചെറിയ ലാബില്‍ ഡോ. കൃഷ്ണ ആരംഭിച്ച കമ്പനിയാണ് ഇന്ന് ഭാരത് ബയോടെക്ക് എന്ന നിലയില്‍ ലോകത്തിന് വിലപ്പെട്ട ശാസ്ത്രനേട്ടങ്ങള്‍ സംഭാവന ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ തിരുത്തണിയിലുള്ള കര്‍ഷക കുടുംബത്തില്‍ പിറന്ന കൃഷ്ണ ബയോടെക്‌നോളജിയില്‍ എത്തിയതും കൃഷിയിലൂടെയായിരുന്നു. അഗ്രികള്‍ച്ചര്‍ പഠനത്തിന് ശേഷം കൃഷിയിലേക്ക് ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബെയര്‍ എന്ന കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കൃഷി വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്നു.

ഈ സമയത്താണ് റോട്ടറിയുടെ ഫ്രീഡം ഫോര്‍ ഹങ്കര്‍ ഫെല്ലോഷിപ്പ് കിട്ടി കൃഷ്ണ അമേരിക്കയില്‍ പഠനത്തിനായി പോകുന്നത്. അമേരിക്കയിലെ ഹവായ് സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദവും വിസ്‌കോണ്‍സില്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റുമെടുത്ത് 1995ല്‍ ഡോ. കൃഷ്ണ ഇന്ത്യയില്‍ മടങ്ങിയെത്തി.

ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമില്ലായിരുന്നെങ്കിലും അമ്മയുടെ നിര്‍ബന്ധം കാരണം തിരികെയെത്തുകയായിരുന്നു. വില കുറഞ്ഞഹെപ്പറ്റൈറ്റീസ്വാക്‌സിന്‍ വികസിപ്പിക്കാനുള്ള ബിസിനസ് ആശയവുമായിട്ടാണ് എത്തിയത്. അങ്ങനെയാണ് ഹൈദരാബാദില്‍ ഒരു കമ്പനി സ്ഥാപിക്കുന്നത്. ഒരു ഡോളര്‍ നിരക്കില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിന് 12.5 കോടി രൂപയുടെ പദ്ധതി രൂപരേഖ കമ്പനി സമര്‍പ്പിച്ചു. മറ്റ് കമ്പനികള്‍ 35 മുതല്‍ 40 വരെ ഡോളര്‍ ഈടാക്കുന്ന സമയത്തായിരുന്നു ഇത്.

എന്നാല്‍ പ്രതീക്ഷിച്ച പോലെ ധനസഹായം ലഭിക്കാത്തതിനാല്‍ ഐഡിബിഐ ബാങ്കിനെ സമീപിച്ചു. 2 കോടി രൂപ ബാങ്കില്‍ നിന്ന് ലഭിച്ചു. നാലു വര്‍ഷത്തിനു ശേഷം 1999ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഹെപ്പറ്റൈറ്റീസ് വാക്‌സിന്‍ ഉദ്ഘാടനം ചെയ്തു.

പത്ത് രൂപയ്ക്ക് 35 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ കമ്പനി ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്കായി നല്‍കി. 65ലധികം രാജ്യങ്ങള്‍ക്ക് 350-400 ദശലക്ഷം ഡോസുകളും വിതരണം ചെയ്തു.

ബയോടെക് കമ്പനികള്‍ക്കായി ഒരു പാര്‍ക്ക് എന്ന ആശയം ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന് മുന്നില്‍ വയ്ക്കുന്നതും ഡോ. കൃഷ്ണയാണ്. ഈ ആശയത്തിന് അംഗീകാരം ലഭിക്കുകയും തുടര്‍ന്ന് ജീനോം വാലി രൂപീകൃതമാകുകയും ചെയ്തു. ഇവിടെ സ്ഥാപിച്ച ആദ്യ വ്യവസായങ്ങളിലൊന്ന് ഭാരത് ബയോടെക്കിന്റെ ഹെപ്പറ്റിറ്റീസ് വാക്‌സിന്‍ പ്ലാന്റാണ്. ഇന്ന് നൊവാര്‍ട്ടീസും ബെയറും ഐടിസിയും അടക്കം 100ലധികം കമ്പനികള്‍ ജീനോം വാലിയില്‍ പ്രവര്‍ത്തിക്കുന്നു.

സിക്ക വൈറസ്, ഹെപ്പറ്റൈറ്റീസ് വാക്‌സിനുകള്‍ക്ക് പുറമേ ഇന്ത്യയുടെ ആദ്യ സെല്‍-കള്‍ച്ചേര്‍ഡ് സൈ്വന്‍ ഫ്‌ളൂ വാക്‌സിന്‍, പ്രിസര്‍വേറ്റീവ് രഹിത വാക്‌സിന്‍ തുടങ്ങിയവും ഭാരത് ബയോടെക് വികസിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെ സേവനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഇന്നവേഷന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നൂറിലധികം ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഡോ. കൃഷ്ണയെ തേടിയെത്തി.

കുറഞ്ഞ ചെലവില്‍ വാക്‌സിന്‍ നല്‍കുന്നത് മരുന്നിന്റെ ഗുണനിലവാരക്കുറവ് കൊണ്ടാണെന്ന ആരോപണങ്ങളെ ഡോ. കൃഷ്ണ തള്ളിക്കളയുന്നു. സാങ്കേതിക വിദ്യ സാധാരണക്കാരനിലെത്തണം എന്ന ചിന്തയോടെയാണ് തങ്ങള്‍ വാക്‌സിനുകള്‍ നിര്‍മിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഒരാള്‍ക്കും ആരോഗ്യപരിചരണ സേവനങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന നിര്‍ബന്ധം താങ്ങാവുന്ന നിരക്കില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

21 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

22 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago