ജനീവ: കൊറോണ മഹാമാരി ലോകത്ത് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മുന്നറിയിപ്പുമായി WHO രംഗത്ത്. കോറോണയെ മറികടക്കാൻ ഉതകുന്ന അത്ഭുത വിദ്യകളൊന്നും നിലവിലില്ലയെന്നും ഇനി ഉണ്ടാകാൻ പോകുന്നില്ലയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊറോണ പ്രതിരോധ വാക്‌സിൻ ഉടനെ എത്തുമെന്ന പ്രതീക്ഷയിൽ ലോകം കാത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് WHO യുടെ മുന്നറിയിപ്പ്. നിരവധി വാക്‌സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ വാക്‌സിനുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവന്‍.
എന്നാല്‍ അതിനിടയിലാണ് കൊറോണയെ പ്രതിരോധിക്കാന്‍ നിലവില്‍ അത്ഭുതങ്ങളൊന്നുമില്ലയെന്നും ഇനി ഉണ്ടാകണമെന്നുമില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കിയത്.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കൊറോണ അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗികള്‍ അഞ്ചു മടങ്ങ് വര്‍ധിച്ച് 1.75 കോടിയായി. മാത്രമല്ല കൊറോണ മരണങ്ങള്‍ മൂന്നിരട്ടിയായി 68,000ത്തിലെത്തിയെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…