കോവിഡ് മുക്തരായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നതിന്‍റെ കാരണം കണ്ടെത്തി ശാസ്ത്രലോകം…
കോവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്നാണ് ഇവര്‍ നടത്തിയ പഠനംങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ അസുഖം പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിൽ പറയുന്നു..!!
കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90% രോഗികളിലും ആന്റിബോഡി വര്‍ദ്ധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60% ആളുകൾക്കും രോഗബാധയുടെ സമയത്ത് ആന്റിബോഡി കൂടുതലുണ്ടാവും. എന്നാൽ, മൂന്ന് മാസങ്ങൾക്കു ശേഷം ഈ ആന്റിബോഡി കേവലം 17% ആളുകളിൽ മാത്രമാണ് നിലനിൽക്കുന്നത്. ചിലരിൽ തീരെ ആന്റിബോഡികൾ ഉണ്ടാവില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. കടുത്ത അസുഖമുള്ളവരിലാണ് കൂടുതൽ ആന്റിബോഡി ഉണ്ടാവുന്നത്.
അടുത്തിടെയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 64 രോഗികളെയും 6 ആരോഗ്യപ്രവർത്തകരെയുമാണ് പഠനത്തിനായി പരിശോധിച്ചത്. കൂടാതെ 31 പേരെയും ഇവർ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…