രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പലപ്പോഴും മുന്നില്‍ നില്‍ക്കുന്ന അസുഖമാണ് ചുമയും ജലദോഷവും. അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയുടെ ഉപയോഗം. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.കുട്ടികള്‍ക്കും മുതിർന്നവർക്കും ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും വെളുത്തുള്ളി നല്ലൊരു പ്രതിരോധ മരുന്നാണ്.
പല ആരോഗ്യ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വെളുത്തുള്ളി മികച്ചതാണ്. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വയറുവേദനയോ ദഹനക്കേടോ വന്നാല്‍ നമ്മള്‍ ഈ വെളുത്തുള്ളിയെയാണ് സമീപിക്കുന്നത്. എന്നാൽ നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വെളുത്തുള്ളി നല്ലതാണെന്ന് പലര്‍ക്കും അറിയില്ല എന്നത് ഒരു സത്യമാണ്.
അതിനായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം
രണ്ട് വെളുത്തുള്ളി എടുത്ത് തൊലി കളഞ്ഞശേഷം അതിനെ ചുട്ടെടുക്കുക. ശേഷം ഇത് വെളിച്ചെണ്ണയിലോ, ഒലീവ് ഓയിലിലോ അല്ലെങ്കില്‍ എള്ളെണ്ണയിലോ നല്ലതു പോലെ മിക്സ് ചെയ്ത് ചേർക്കുക. വെളുത്തുള്ളി പൂർണമായും ഇതിൽ അലിഞ്ഞു ചേരണം. ഇത്തരത്തില്‍ എണ്ണയില്‍ വെളുത്തുള്ളി അലിയിച്ചു ചേര്‍ത്ത ശേഷം ആ എണ്ണ അല്‍പം എടുത്ത് നെഞ്ചില്‍ പുരട്ടാവുന്നതാണ്. ഇത് ദിവസവും മൂന്ന് നേരവും നെഞ്ചില്‍ പുരട്ടി നോക്കാം.
അതിനു ശേഷം അൽപം കഴുത്തിലും കുളിക്കുന്നതിന് മുൻപ് അൽപം കാലിനടിയിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് അരമണിക്കൂറിന് ശേഷം വീണ്ടും പുരട്ടുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജലദോഷവും കടുത്ത ചുമയും ഇല്ലാതാകുന്നതിന് സഹായകമാകും. ഒരുപക്ഷെ ആദ്യമായി ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയാണെങ്കില്‍ പിന്നെ ഈ മിശ്രിതം ഉപയോഗിക്കരുത്.
ഇപ്പോഴത്തെ ഈ തണുപ്പ് കാലാവസ്ഥയില്‍ എല്ലാവര്‍ക്കും ഉള്ള ഒരസുഖമാണ് ചുമയും ജലദോഷവും. ഇതിന് പെട്ടെന്നുള്ള ഒരു പരിഹാരത്തിനായി നമുക്ക് ഈ ഒറ്റമൂലിയെ ഉപയോഗിക്കാവുന്നതാണ്. ജലദോഷത്തിനും ചുമയ്ക്കും ഈ ഒരൊറ്റ ഒറ്റമൂലി ഒരുപോലെ ഫലപ്രദമാണ്. ചുമയ്ക്ക് ടോണിക്ക് കുടിക്കുന്നതിനേക്കാളും ഏറ്റവും നല്ലതാണ് ഈ ഓയില്‍ ഉപയോഗിക്കുന്നത്.
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…
ദിലീപിനെ നായകനാക്കിഉർവ്വശി തീയേറ്റേഴ്സ് &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ അലക്സ്.ഈ.കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന…
കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ്…
മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ നടത്തുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത വമ്പിച്ച പ്രതിഷേധ…