ജനീവ: കൊവിഡ്-19 വൈറസ് പടർന്ന് പിടിക്കുമ്പോൾ കോവിഡ് വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും, രോഗം പരമാവധി ആളുകളിലേക്ക് ബാധിക്കട്ടെയെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിനെ സാധാരണ പനിയായി കണ്ടാൽ മതിയെന്ന രീതിയിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകുന്നത്.
ഹെർഡ് ഇമ്മ്യൂണിറ്റി ജനങ്ങളെ രോഗത്തിൽനിന്ന് മുക്തരാക്കുന്നതിന് മാത്രമാണെന്നും അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ലെന്നും ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. വാക്സിനേഷൻ ഭൂരിപക്ഷം ആളുകളിലും എത്തിയാൽ ബാക്കി ആളുകളിൽ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് മീസിൽസ് വാക്സിനാണ്.95 ശതമാനം പേരിൽ മീസിൽസ് വാക്സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും
കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഹെർഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കൽപ്പം തന്നെ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൊവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം ലോകാരോഗ്യ സംഘടനാ ചീഫ് സയന്‍റിസ്റ്റും പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…