Ireland

ചിക്കൻപോക്‌സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 126 ശതമാനം വർധന

കഴിഞ്ഞ വർഷം അയർലണ്ടിൽ ചിക്കൻപോക്‌സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 126 ശതമാനം വർധനവുണ്ടായതായി പുതിയ പഠനം വ്യക്തമാക്കുന്നു. 2023-ൽ Health Protection Surveillance Centreൽ നിന്നുള്ള സാംക്രമിക രോഗ അറിയിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം, 2022-ൽ 75 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ, കഴിഞ്ഞ വർഷം ചിക്കൻപോക്‌സിന് 170 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാരിസെല്ല-സോസ്റ്റർ വൈറസ് (VZV) മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്. അയർലണ്ടിൽ ഓരോ വർഷവും ഏകദേശം 58,000 ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.ഇതിൽ 250 കേസുകളിൽ ഒരാൾക്ക് ആശുപത്രിയിൽ പ്രവേശനം തേടുന്നുണ്ട്. ചിക്കൻപോക്‌സ് സാധാരണയായി ഒരു ചെറിയ രോഗമാണ്, പക്ഷേ ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, ദുർബലമായ പ്രതിരോധശേഷി ഉള്ള ആളുകൾ എന്നിവരിൽ അത് ഗുരുതരമായേക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ. എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…

1 hour ago

കെട്ടിടം കൊള്ളയടിച്ച കേസ്; പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി ഓസ്റ്റിൻ പോലീസ്

ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…

1 hour ago

നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി

കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…

1 hour ago

ഡബ്ലിൻ മെറിയോൺ റെയിൽവേ ഗേറ്റിൽ രാജ്യത്തെ ആദ്യ റെഡ് ലൈറ്റ് ക്യാമറ

റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…

3 hours ago

ഈ തനിനിറം ഫെബ്രുവരി 13ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…

7 hours ago

110 കടന്ന് യൂറോ

യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…

9 hours ago