Ireland

ലിമെറിക്കിൽ നായയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ലിമെറിക്കിൽ നായയുടെ ആക്രമണത്തിൽ 23 കാരിയായ യുവതി മരിച്ചു. ലിമെറിക്ക് സിറ്റിക്ക് പുറത്ത് 12 കിലോമീറ്റർ അകലെയുള്ള ബാലിനീറ്റിയിലെ ഗ്രാമത്തിലെ വീട്ടിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. എമർജൻസി സർവീസ് നടത്തിയ പരിശോധനയിലാണ് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി കണ്ടെത്തിയത്. നിയന്ത്രിത ഇനങ്ങളിൽ നിന്നുള്ളതാണെന്ന് സംശയിക്കുന്ന നിരവധി നായ്ക്കളെ ഗാർഡായി പിടികൂടി.

യുവതിയുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മിഡ് വെസ്റ്റേൺ റീജിയണൽ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ പോസ്റ്റ് മോർട്ടം നടത്തും. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റോക്‌സ്‌ബോറോ റോഡ് ഗാർഡ സ്റ്റേഷനുമായോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു. ലിമെറിക്കിൽ കഴിഞ്ഞ ആഴ്ച നടന്ന നായ ആക്രമണത്തിൽ ഒമ്പത് വയസ്സുള്ള ആൺകുട്ടിക്ക് പരിക്കേറ്റിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

1 hour ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

2 hours ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

6 hours ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

8 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

1 day ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

1 day ago