ഡബ്ലിൻ : അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൌൺ സീറോ മലബാർ കത്തോലിക്കാ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ഇസബെൽ’ അരങ്ങേറുന്നു. ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം കഥാതന്തുവായ ‘ഇസബെൽ’ സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും സംവിധാനം നിർവഹിക്കുന്നു. ജെസ്സി ജേക്കബിന്റെ തൂലികയിൽ പ്രശസ്ത സംഗീതജ്ഞൻ സിംസൺ ജോൺ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിക്കുന്നത് അനുഗ്രഹീത ഗായകരായ സാബു ജോസഫ്, മരീറ്റ ഫിലിപ് എന്നിവരാണ്.
പ്രളയം, ഒരു ദേശം നുണപറയുന്നു, പ്രണയാർദ്രം, നീതിമാന്റെ രക്തം, ലോസ്റ്റ് വില്ല എന്നീ ജനപ്രിയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യ അവതരിപ്പിക്കുന്ന ‘ഇസബെൽ’ സംഗീതത്തിനും നൃത്തത്തിനും പ്രാമുഖ്യമുള്ള വർണ്ണാഭമായ അവതരണമാകും ആസ്വാദകർക്ക് സമ്മാനിക്കുക. തപസ്യയുടെ കലാകാരന്മാർ വേഷമിടുന്ന ‘ഇസബെൽ’ ബ്ലാഞ്ചസ്ടൌൺ സീറോ മലബാർ ചർച്ചിന്റെ ചാരിറ്റി ഫണ്ട് ശേഖരണാർഥമാണ് അവതരിപ്പിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…