സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ 2023 ന് ഭക്തി നിർഭരമായ തുടക്കം. ലിമെറിക്ക് രൂപതാ വികാരി ജനറാൾ ഫാ .Tony Muller ഉത്‌ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു.
ആലപ്പുഴ, കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി.ജോസഫ് വലിയവീട്ടലിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് (V94K858) ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.
പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയുള്ള കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം‘ ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്.
ധ്യാനദിവസങ്ങളിൽ ഉടമ്പടി എടുക്കാനും, നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഉടമ്പടി എടുക്കുന്നതിനാവശ്യമായ തിരി, എണ്ണ എന്നിവ ധ്യാന സെന്ററിൽ നിന്നും ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്.
5 വയസ്സുമുതൽ 8 വരെയുള്ളവർക്കും 8 വയസ്സുമുതൽ 12 വരെയുള്ളവർക്കുമുള്ള ധ്യാനത്തിന് Pure In Heart ഉം 12 വയസ്സുമുതൽ 18 വരെയുള്ളവർക്കുള്ള ധ്യാനത്തിന് ജീസസ്സ് യൂത്തും നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫാ .പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, ബിനോയി കാച്ചപ്പിള്ളി: 0874130749, ആന്റോ ആന്റണി: 0894417794
വാർത്ത : സുബിൻ മാത്യൂസ് (പി.ആർ.ഓ)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…