Macroom ലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന Macroom Indian Community 77 ആം ഇന്ത്യൻ സ്വാതന്ത്രദിനവും, ഈ വർഷത്തെ ഓണവും വിപുലമായി ആഘോഷിച്ചു.Michael Creed TD, Macroom പരിപാടിയിൽ മുഖ്യാതിഥിയായി. പതാക ഉയർത്തലോടുകൂടി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി.
ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന ആഘോഷത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ Michael Creed സന്തോഷം അറിയിച്ചു. Michael Creed സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വീഡിയോ കാണാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.instagram.com/reel/CwDxRYPIgUT/?igshid=M2MyMzgzODVlNw==
Macroom ന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ സ്വാതന്ത്ര്യദിനം വർണ്ണാഭമായി ആഘോഷിക്കുന്നത്.തുടർന്ന് പൊന്നോണത്തിന്റെ വരവറിയിച്ച് കൊണ്ട് മാവേലി തമ്പുരാൻ വരവായി. അനുഗ്രഹീത കലാകാരനായ ബാബുരാജാണ് മാവേലിയുടെ വേഷമണിഞ്ഞത്.
പാട്ടുത്സവം 2023 വിജയി കൂടിയായ കൊച്ചു പ്രതിഭ അക്ഷയ് ബാബുരാജ് ഒരുക്കിയ സംഗീത വിരുന്നും ഏറെ ഹൃദ്യമായി. പൂക്കളമിടലും, ഓണസദ്യയും, ആവേശം നിറഞ്ഞ ഓണക്കളികളും ആഘോഷത്തിന് മാറ്റ് കൂടി.
തുടർന്ന് Macroom Indian Community യുടെ പുതിയ നേതൃത്വം സാരധ്യമേറ്റെടുത്തു. മെൽബ വിൽസൺ പ്രസിഡന്റായും, അജിത്ത് സെക്രട്ടറിയായും, അയ്യപ്പദാസ് ട്രഷററായും ചുമതലയേറ്റു. രഞ്ജിത്ത്, സജിത് അരുൺ, ധന്യ രാഗിൻ, സിനി, ജിനോ,ജിത്തു, നൗഷി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…