Ireland

പ്രാർത്ഥനാ തീക്ഷ്ണതയിൽ വിശ്വാസസമൂഹം; ലിമെറിക്ക് ബൈബിൾ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ 2023 ന് ഭക്തി നിർഭരമായ തുടക്കം. ലിമെറിക്ക് രൂപതാ  വികാരി ജനറാൾ ഫാ .Tony Muller ഉത്‌ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു.

ആലപ്പുഴ, കൃപാസനം  ഡയറക്ടർ ഡോ.ഫാ .വി .പി.ജോസഫ് വലിയവീട്ടലിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് (V94K858) ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.
പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയുള്ള കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം‘ ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്.

ധ്യാനദിവസങ്ങളിൽ ഉടമ്പടി എടുക്കാനും, നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഉടമ്പടി  എടുക്കുന്നതിനാവശ്യമായ തിരി, എണ്ണ എന്നിവ ധ്യാന സെന്ററിൽ നിന്നും ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്‌.

5 വയസ്സുമുതൽ 8 വരെയുള്ളവർക്കും  8 വയസ്സുമുതൽ 12 വരെയുള്ളവർക്കുമുള്ള ധ്യാനത്തിന് Pure In Heart ഉം  12 വയസ്സുമുതൽ 18 വരെയുള്ളവർക്കുള്ള ധ്യാനത്തിന് ജീസസ്സ്‌ യൂത്തും നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഫാ .പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, ബിനോയി കാച്ചപ്പിള്ളി: 0874130749, ആന്റോ ആന്റണി: 0894417794

വാർത്ത : സുബിൻ മാത്യൂസ് (പി.ആർ.ഓ)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

4 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

6 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

6 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago