Ireland

ജീവിതച്ചെലവ് പ്രതിസന്ധിക്കിടയിൽ നാലാമത്തെ €200 വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് വരുന്നു

അയർലണ്ട്: വഷളായിക്കൊണ്ടിരിക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിക്ക് മറുപടിയായി വേനൽക്കാലത്തിന് മുമ്പ് 200 യൂറോയുടെ നാലാമത്തെ വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് നൽകാൻ സർക്കാർ ഒരുങ്ങുന്നു.
Autumn, Winter സീസണുകളിൽ കൂടുതൽ ഊർജ്ജ ക്രെഡിറ്റുകൾ വിതരണം ചെയ്യപ്പെടാനുള്ള സാധ്യതയെക്കുറിച്ചും Tánaiste Micheal Martin സൂചന നൽകിയിട്ടുണ്ട്.

ബജറ്റ് 2023-ന്റെ ഭാഗമായി പ്രഖ്യാപിച്ച മൂന്നാമത്തെ വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് ഈ വർഷം മാർച്ചിൽ രാജ്യവ്യാപകമായി വീടുകളിൽ എത്തും. 2023 മാർച്ച് 1 നും 2023 ഏപ്രിൽ 30 നും ഇടയിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പെൻ്റിങ് പെയ്മെൻ്റ് കൈമാറും. മൂന്ന് തവണകളായി 600 യൂറോ ആണ് പെയ്മെൻ്റ് ഇനത്തിൽ ലഭ്യമാക്കുന്നത്. ആദ്യത്തേത് 2022 നവംബർ 1 നും ഡിസംബർ 31 നും ഇടയിലും രണ്ടാമത്തേത് 2023 ജനുവരി 1 നും 28 ഫെബ്രുവരി 28 നും ഇടയിലും ലഭ്യമാക്കിയിരുന്നു.

യൂണിവേഴ്സൽ ക്രെഡിറ്റ് ലഭ്യമാകുന്ന തീയതികൾ നിങ്ങളുടെ എനർജി സപ്ലയർ ബിൽ നൽകുന്നതിനെയും നിങ്ങളുടെ വ്യക്തിഗത ബില്ലിംഗ് സൈക്കിളിനെയും ആശ്രയിച്ചിരിക്കുന്നു. ഉപഭോക്താക്കളുടെ ബില്ലുകളിൽ ക്രെഡിറ്റ് കാണിക്കുന്ന കൃത്യമായ തീയതികൾക്കൊപ്പം വിതരണക്കാർക്ക് അവരുടെ വെബ്‌സൈറ്റുകളിൽ വിവരങ്ങൾ ഉണ്ടായിരിക്കും.  എല്ലാ ഗാർഹിക ഇലക്‌ട്രിസിറ്റി അക്കൗണ്ടുകൾക്കും ക്രെഡിറ്റ് ബാധകമാണ്. അതായത് നിങ്ങൾക്ക് അയർലണ്ടിൽ യോഗ്യമായ ഒന്നിലധികം വീടുകൾ ഉണ്ടെങ്കിൽ, ഓരോ അക്കൗണ്ടിനും നിങ്ങൾക്ക് ക്രെഡിറ്റ് ലഭിക്കും.

യോഗ്യതയുള്ളതായി കണക്കാക്കാൻ നിങ്ങൾ urban domestic customer (classified as DG1), rural domestic customers (classified as DG2) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കാലാവധിയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഊർജത്തിനായി പ്രീ-പേ മീറ്റർ ഉപയോഗിക്കുന്നവർക്ക് അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് അപ്ലേ ചെയ്തതായി അറിയിക്കുന്നതിന് അതത് വിതരണക്കാരിൽ നിന്ന് ഒരു ടെക്‌സ്‌റ്റോ ഇമെയിലോ ടോപ്പ്-അപ്പ് കുറിപ്പോ ലഭിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

33 mins ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

2 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

7 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

8 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

24 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 day ago