Ireland

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു. IFA – Indian Family Association, TIC, Dundalk MA, DIRC, AIC ,ICC, TIIMS Ireland എന്നീ സംഘടനകൾ കൈകോർത്താണ് സെപ്റ്റംബർ 26ന് Gormanston Park-ൽ വിപുലമായ ആഘോഷമേള സംഘടിപ്പിക്കുന്നത്.

കലയും കായികവും വിനോദവും ഭക്ഷണവും ഷോപ്പിങ്ങും ഒരേ വേദിയിൽ സംഗമിക്കുന്ന രീതിയിലാണ് ആറാട്ട് 2026 ഒരുക്കിയിരിക്കുന്നത്. അയർലണ്ടിലെ കാലാവസ്ഥ ആഘോഷത്തെ ബാധിക്കാത്തവിധം വിശാലമായ ഇൻഡോർ ഹാളിനൊപ്പം വിപുലമായ ഔട്ട്ഡോർ സൗകര്യങ്ങളും വേദിയിൽ ഒരുക്കുന്നുണ്ട്.

കരുത്തിന്റെ പോരാട്ടവുമായി TIIMS International വടംവലി

ആറാട്ടിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് TIIMS International Tug of War Competition. ആഗോള വടംവലി രംഗത്ത് ശ്രദ്ധേയരായ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ യൂറോപ്പിലെ തന്നെ മികച്ച സമ്മാനത്തുകകളിലൊന്നാണ് ഒരുക്കിയിരിക്കുന്നത്. കരുത്തും തന്ത്രവും ആവേശവും നിറയുന്ന വടംവലി പോരാട്ടം ആറാട്ടിന്റെ വേദിയെ ആവേശത്തിലാഴ്ത്തും.

ചുവടുകളിൽ തീപാറാൻ All Ireland Cinematic Dance Competition

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന All Ireland Cinematic Dance Competition ആറാട്ടിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. ഊർജസ്വലമായ ചുവടുകളും മികച്ച പ്രകടനങ്ങളും കൊണ്ട് വേദി നിറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഫാഷന്റെ വർണവിസ്മയവുമായി All Ireland Fashion Show

സൗന്ദര്യം, സ്റ്റൈൽ, ആത്മവിശ്വാസം എന്നിവയുടെ ആഘോഷമായി All Ireland Fashion Show അരങ്ങേറും. വ്യത്യസ്തമായ അവതരണങ്ങളിലൂടെ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാണ് ഒരുക്കം.

ഇതിനൊപ്പം സംഗീതത്തിന്റെ മാസ്മരികതയുമായി DJ പ്രകടനങ്ങൾ, രുചിവൈവിധ്യങ്ങളുമായി വിവിധ Food Stalls, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി Shopping Stalls എന്നിവയും ആറാട്ടിന്റെ ഭാഗമാകും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുദിവസം മുഴുവൻ ആഘോഷിക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിക്കുന്നത്.

വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎ

ആറാട്ട് 2026-ന്റെ വേദിയിലേക്ക് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ യുവസാന്നിധ്യമായ ശ്രീ. ചാണ്ടി ഉമ്മൻ എംഎൽഎ വിശിഷ്ടാതിഥിയായി എത്തുന്നതും ഇത്തവണത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

ഒരു ദിവസം… ഒരു വേദി… ഒരുപാട് വിസ്മയങ്ങൾ… എന്ന അനുഭവമാണ് ആറാട്ട് 2026 മലയാളികൾക്കായി ഒരുക്കുന്നത്.

സെപ്റ്റംബർ 26ന് കുടുംബത്തോടൊപ്പം വരാം, സുഹൃത്തുക്കളോടൊപ്പം വരാം. കലയും കായികവും സംഗീതവും രുചിയും നിറഞ്ഞ മഹാമേളയുടെ ഭാഗമാകാം.

ആഘോഷിക്കാം…

ആസ്വദിക്കാം…

ഒരുമിച്ച് ആറാടാം…

ആഘോഷങ്ങളുടെ അവസാനമല്ല, പുതിയൊരു തുടക്കമാകുകയാണ് AARATTU 2026.

📅 September 26, 2026

📍 Gormanston Park, Ireland

അപ്പോൾ എങ്ങനാ…?

സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ കാണാം!

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

31 mins ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

7 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

8 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

1 day ago