Ireland

Third Level വിദ്യാർത്ഥികൾക്കുള്ള 3000 യൂറോ കോൺട്രിബൂഷൻ ഫീസ് നിർത്തലാക്കൽ സർക്കാർ പരിഗണനയിൽ

100,000 ഓളം വരുന്ന Third Level വിദ്യാർത്ഥികൾക്കുള്ള മൂവായിരം യൂറോ കോൺട്രിബൂഷൻ ഫീസ് ഒഴിവാക്കുന്നത് സർക്കാർ ബജറ്റിൽ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ചെലവ് സംബന്ധിച്ച് തുടർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പേപ്പറിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സാമ്പത്തിക ഭാരം മെച്ചപ്പെടുത്താൻ കഴിയുന്ന നിരവധി ഓപ്ഷനുകൾ പേപ്പറിൽ ഉൾപ്പെടുന്നു, ഒരു എമർജൻസി അക്കോമഡേഷൻ ഫണ്ട് രൂപീകരിക്കുക, SUSI ഗ്രാന്റ് 25 ശതമാനം വർദ്ധിപ്പിക്കുക എന്നുവയാണ് മറ്റ് പ്രധാന നിർദ്ദേശങ്ങൾ.

വിലക്കയറ്റത്തിന്റെയും വിദ്യാർത്ഥികളുടെ അപര്യാപ്തതയുടെയും പശ്ചാത്തലത്തിൽ കോളേജിൽ പോകുന്നതിനുള്ള ചെലവ് ലഘൂകരിക്കാൻ സർക്കാർ സഹായിക്കണമെന്ന ആഹ്വാനത്തിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ വർഷം തുടർ-ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് വിദ്യാർത്ഥികളുടെ സംഭാവന ഫീസിൽ 1000 യൂറോ കുറയ്ക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചു. ഒക്ടോബറിലെ ബജറ്റിലെങ്കിലും ഈ നടപടികൾ നിലനിർത്താൻ ഹാരിസ് സമ്മർദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാർത്ഥികളുടെ സംഭാവനാ ഫീസിൽ 1,000 യൂറോ വെട്ടിക്കുറച്ചാൽ ഖജനാവിന് ഏകദേശം 92 മില്യൺ യൂറോ ചിലവാകും. അതേസമയം 3,000 യൂറോ ഫീസ് മൊത്തത്തിൽ നിർത്തലാക്കുന്നതിന് 255 മില്യൺ യൂറോയോളം ചിലവാകും. ഇത്തരമൊരു നീക്കം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏകദേശം 100,000 വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. €62,000 നും € 100,000 നും ഇടയിൽ വരുമാനമുള്ള യോഗ്യരായ ഗ്രാന്റ് അപേക്ഷകർക്ക് കോൺട്രിബൂഷൻ ഫീസിൽ 500 യൂറോ കുറയ്ക്കാനുള്ള നടപടികളും കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താമസത്തിന്റെ ചെലവിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള നടപടികൾ തുടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്. താമസ സൗകര്യം വർധിപ്പിക്കുന്നതിനുള്ള ദീർഘകാല നടപടികൾ നടക്കുന്നുണ്ടെങ്കിലും, വിദ്യാർത്ഥി യൂണിയനുകൾക്കായി ഏകദേശം € 500,000 ചിലവിൽ പുതിയ എമർജൻസി സ്റ്റുഡന്റ് അക്കമഡേഷൻ ഫണ്ട് നൽകുന്നതിനുള്ള നിർദേശവും പട്ടികപ്പെടുത്തുന്നു. സ്റ്റേറ്റ് കെയറിൽ നിന്ന് പുറത്തുപോകുന്നവർ അല്ലെങ്കിൽ ട്രാവലർ, റോമാ കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ തുടങ്ങിയ കൂടുതൽ ദുർബലരായ വിദ്യാർത്ഥികൾക്ക് പ്രതിവർഷം € 600,000 ചെലവ് വരുന്ന “student accommodation bursary” ആണ് മറ്റൊരു ഓപ്ഷൻ.

കൂടാതെ ഏകദേശം 5,000 പിഎച്ച്‌ഡി ഗവേഷകർക്ക് സ്‌റ്റൈപ്പന്റുകളോ സ്കോളർഷിപ്പുകളോ 25,000 യൂറോയായി ഉയർത്തുന്നതും പരിഗണിക്കും. ജോലിക്ക് പുറത്തുള്ള പരിശീലനത്തിലുള്ളവർക്ക് അപ്രന്റീസ് ഫീസ് കുറയ്ക്കലും ; പോസ്റ്റ്-ലീവിംഗ് സെർട്ട് കോഴ്‌സുകളുടെ ചാർജുകൾ എടുത്തുകളയുകയും ചെയ്യും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Newsdesk

Recent Posts

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

14 mins ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

2 hours ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

23 hours ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

23 hours ago

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

1 day ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

1 day ago