Ireland

എ.ഐ.സി ഡബ്ലിൻ ബ്രാഞ്ച് വി.എസ്.അച്യുതാനന്ദൻ അനുശോചനയോഗം സംഘടിപ്പിച്ചു

ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം. നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സി.പി.ഐ.എം.ന്റെ അന്താരാഷ്ട്ര ഘടകമായ എ.ഐ.സി. ബ്രിട്ടൻ ആൻഡ് അയർലൻഡിന്റെ ഡബ്ലിൻ ബ്രാഞ്ച് അനുശോചന യോഗം സംഘടിപ്പിച്ചു. ക്ലോണിയിലെ ഗ്രാസ് ഹോപ്പർ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും പൊതുസമൂഹത്തിലെ പ്രമുഖരും വി.എസിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു നൂറ്റാണ്ട് നീണ്ടുനിന്ന വിപ്ലവകരമായ ജീവിതമായിരുന്നു വി.എസ്. അച്യുതാനന്ദന്റേതെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. 1940-ൽ പതിനേഴാം വയസ്സിൽ പാർട്ടിയിൽ ചേർന്ന അദ്ദേഹം മരണം വരെ ആ പാതയിൽ ഉറച്ച പോരാളിയായി നിലകൊണ്ടു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പ്രവാസി ക്ഷേമനിധി നടപ്പിലാക്കിയതും മലയാളം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതും വി.എസിന്റെ ഭരണകാലത്തായിരുന്നുവെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ എടുത്തുപറഞ്ഞു. 

വി.എസിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി.

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്ന യോഗത്തിൽ പ്രണബ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ലിങ്ക്വിൻസ്റ്റാർ (ഒ.ഐ.സി.സി.) കെ.ആർ. അനിൽ (സദ്ഗമയ), വിപിൻ പോൾ (മൈൻഡ്), രാജു കുന്നക്കാട് (കേരള കോൺഗ്രസ് എം), രാജൻ ദേവസ്യ (മലയാളം), ചാക്കോ ജോസഫ് (ഐ.എഫ്.എ. ദ്രോഗഡ), മെൽവിൻ മാത്യു (മിഴി), പ്രീതി മനോജ് (എം.എൻ.ഐ.), വർഗീസ് ജോയ് (കേന്ദ്ര കമ്മിറ്റി, എ.ഐ.സി.), വിനീഷ് (ക്രാന്തി അയർലൻഡ്), മനോജ് ജേക്കബ് (ബി.എം.എ), ഷൈൻ എന്നിവർ വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു.

ബ്രാഞ്ച് സെക്രട്ടറി രതീഷ് സുരേഷ് സ്വാഗതവും, മനോജ് ഡി മന്നത്ത് നന്ദിയും പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

2 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

3 hours ago

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…

4 hours ago

ബെൽഫാസ്റ്റിൽ  സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ്  ശ്രദ്ധേയമായി

ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…

12 hours ago

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

1 day ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

1 day ago