കൊച്ചിയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കൊച്ചി (COK), അയർലണ്ടിലെ ഡബ്ലിൻ (DUB) എന്നിവിടങ്ങളിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തും. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിനെയും ഡബ്ലിൻ എയർപോർട്ടിനെയും ബന്ധിപ്പിച്ച് എയർ ഇന്ത്യ നേരിട്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതിനുള്ള ചർച്ചയിലാണെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ സ്ഥിരീകരിച്ചതായി കൊച്ചിൻ ഏവിയേഷൻ ഇന്റഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. രണ്ട് നഗരങ്ങൾക്കുമിടയിൽ പ്രതിദിനം 118 യാത്രക്കാർ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ) ഇതിനകം ചർച്ചകൾ നടന്നിട്ടുണ്ട്. കൂടാതെ ഇന്ത്യൻ, ഐറിഷ് അധികാരികൾ തമ്മിൽ കൂടുതൽ ചർച്ചകൾ സജീവമാണ്. ഇന്ത്യയ്ക്കും അയർലൻഡിനുമിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കണക്റ്റിവിറ്റിയും സൗകര്യവും വർധിപ്പിച്ച് ആഴ്‌ചയിൽ മൂന്ന് സർവീസ് നടത്തുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എയർ ഇന്ത്യ ഇതിനകം ഇന്ത്യയ്ക്കും യൂറോപ്പിനുമിടയിൽ നേരിട്ട് പോയിൻ്റ് ടു പോയിൻ്റ് സർവീസുകൾ നടത്തുന്നതിനാൽ ഡബ്ലിനിനും കൊച്ചിക്കും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ സാധ്യമാണ്. എയർ ഇന്ത്യ നാല് ഇന്ത്യൻ നഗരങ്ങളായ അമൃത്സർ (ATQ), അഹമ്മദാബാദ് (AMD), കൊച്ചി, മോപ ഗോവ (GOX) എന്നിവിടങ്ങളിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് (LGW) നേരിട്ടുള്ള സർവീസ് നടത്തുന്നുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…