സൂസൻ മഗ്വെയർ എന്ന ഐറിഷ് യുവതി ടാക്സിയിൽ വച്ച് ഒരു കുഞ്ഞിന് ജന്മം നൽകി. 28 ആഴ്‌ച ഗർഭിണിയായ സൂസൻ മഗ്വെയർ അവധിക്കാലമാഘോഷിക്കാൻ തന്റെ ബാഗുകൾ ലാൻസറോട്ട് ദ്വീപിലേക്ക് പാക്ക് ചെയ്തപ്പോൾ ബേബി ഡെയറിന് ജന്മം നൽകുമെന്ന പ്രതീക്ഷിച്ചിരുന്നില്ല.
2022 ജനുവരി 28നാണ് പ്രസവം നടക്കുമെന്ന് വിധിയെഴുതിയിരുന്നത്. എന്നാൽ നവംബർ 10 ന് ഭക്ഷണത്തിന് ശേഷം ആറ് വയസ്സുള്ള മകൻ ക്രിസ്റ്റഫറിനൊപ്പം ഒരു ബെഞ്ചിൽ ഇരിക്കുമ്പോൾ സൂസന് അസ്വസ്ഥതകൾ പ്രകടമാകാൻ തുടങ്ങി. ഇവരുടെ ഭർത്താവ് ബ്രയാൻ സുഹൃത്തുക്കളോടൊപ്പം സമീപത്തെ കടയിലായിരുന്നു. അവൾ ഉടൻ തന്നെ അവനെ അറിയിക്കുകയും ഇരുവരും ഹോട്ടലിൽ തിരിച്ചെത്തുകയും ആംബുലൻസിനെ വിളിക്കുകയും ചെയ്തു. പക്ഷേ, ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു. തുടർന്ന് ഒരു ടാക്സിയിൽ പകരം അവർക്ക് ആശുപത്രിയിലേക്ക് യാത്ര ചെയ്യേണ്ടതായി വന്നു. യാത്ര തുടങ്ങി അഞ്ചുമിനിട്ടിനുള്ളിൽ കുഞ്ഞ് ജനിക്കുകയായിരുന്നു.
ടാക്സിക്കാരൻ അവരെ പ്യൂർട്ടോ ഡെൽ കാർമെനിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അനുയോജ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അറെസിഫെയിലെ അടുത്ത ഹോസ്പിറ്റലിലേക്ക് പോകാൻ പോകാൻ നിർദേശം നൽകി. ഒടുവിൽ അമ്മയെയും കുഞ്ഞിനെയും വിമാനമാർഗം ഡബ്ലിനിലെ കൂംബെ ഹോസ്പിറ്റലിലേക്ക് തിരികെ കൊണ്ടുപോയി. അമ്മയും കുഞ്ഞും അവിടെ ഇപ്പോൾ ചികിത്സയിലാണ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…