Ireland

പുഞ്ചിരി തൂകുന്ന ഒരു മുഖം കൂടി നമുക്കിടയിൽനിന്നും വിടവാങ്ങുന്നു

അജയ് മാത്യൂസിന്റെ ഭൗതീക ശരീരം ഏപ്രിൽ 17 ന് ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഭൗതീക ശരീരം ഏപ്രിൽ 15 വ്യാഴാഴ്ച വൈകിട്ട് 4 മണിമുതൽ 6 മണിവരെയും ഏപ്രിൽ 16 വെള്ളിയാഴ്ച 4 മണിമുതൽ 6 മണിവരെയും P Townley & Sons Funeral Home ൽ (Crosslanes, Drogheda, Co Louth,  A92 XN75) പൊതുജനങ്ങൾക്ക് ദർശിക്കാവുന്നതാണ്.

തുടർന്ന് ഏപ്രിൽ 17 ശനിയാഴ്ച covid-19 സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം തികച്ചും സ്വകാര്യമായ സംസ്കാര ശുശ്രൂഷകൾക്കു ശേഷം, ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ചർച്ച് ഓഫ് അയർലണ്ട് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളപ്പെടും. ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ആൻഡ് സെയിന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ച് വികാരി ഫാദർ റ്റി ജോർജ്ജ് സംസ്കാര ശുശ്രൂഷകൾക്കും ദിവ്യബലിക്കും നേതൃത്വം നൽകുന്നു.

പൊതുസമ്മേളനങ്ങൾ സംബന്ധിച്ച സമീപകാല സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം, അജയ് യുടെ സംസ്കാരശുശ്രൂഷകൾക്ക് വളരെ പരിമിതമായ ആളുകൾക്കേ പങ്കെടുക്കാനാകൂ. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഈ വിഷമഘട്ടത്തിൽ കൈത്താങ്ങായി നിലകൊണ്ട ഏവർക്കും നന്ദി അറിയിക്കുന്നു. പൊതു ദർശനത്തിന് എത്തുന്നവർ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.സാമൂഹിക അകലം പാലിക്കൽ, ഫെയ്‌സ് മാസ്കുകൾ തുടങ്ങിയവ അത്യാവശ്യമാണ്.

ഫ്യൂണറൽ ഹോമിന് പുറത്ത് പരമാവധി 5 ആളുകൾ മാത്രം, മറ്റുള്ളവർക്ക് കാറിനുള്ളിൽ കാത്തിരിക്കാം.ഒരേ സമയം 2 പേർക്ക് 2 മിനിറ്റ് മാത്രമേ ഫ്യൂണറൽ ഹോമിന് ഉള്ളിൽ അനുവദിക്കൂ.സെൽഫികളോ ഫോട്ടോഗ്രാഫുകളോ അനുവദനീയമല്ല.

കൂടുതൽ വിവരങ്ങൾക്ക്, ആവശ്യമെങ്കിൽ, 0894785328, 0870555906 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിലും കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം കഴിയാത്തവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 17 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ തത്സമയം കാണാനാകും.https://www.youtube.com/channel/UCTMg9_UP0PYzx5lWwOahMbQ

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

12 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

13 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

15 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

16 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago