Ireland

വിശ്വാസം ആഘോഷമാക്കിയ ബെൽഫാസ്റ്റ്  ബൈബിൾ കലോത്സവം

ബെൽഫാസ്റ്റ് : നോർത്തേൺ അയർലണ്ടിലെ  സീറോ മലബാർ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകൽപ്പൂരമായ ബൈബിൾ ഫെസ്റ്റ് മാർച്ച് 8്ന് ബെൽഫാസ്റ്റിലെ  ഓൾ സെയിൻ്റ്സ് കോളജിൽ വച്ചു നടത്തപ്പെട്ടു. . രാവിലെ പത്തുമണിക്ക് അയർലണ്ട് സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര തിരിതെളിച്ച് തുടക്കം കുറിച്ചു. ഉൽഘാടന ചടങ്ങിൽ ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാദർ ജെയിൻ മന്നത്തുകാരൻ, ഫാ.അനീഷ് മാത്യു വഞ്ചിപ്പാറയിൽ , ഫാ.ജോഷി പാറോക്കാരൻ, ഫാ. സജി ഡോമിനിക് പൊന്മിനിശേരി, ഫാ.ജോ പഴേപറമ്പിൽ, ബൈബിൾ ഫെസ്റ്റ് കോർഡിനേറ്റർ മാരായ ബാബു ജോസഫ്, രാജു ഡെവി , സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻ ഇണ്ടികുഴി, റീജിയണൽ ട്രസ്റ്റി ഫിനാൻസ് കോർഡിനേറ്റർ ഷാജി വർഗീസ്, ട്രസ്റ്റി സെക്രട്ടറി മോൻസി ജോസഫ്,  പി ആർ ഓ ആനന്ദ് ജോസഫ് , ജോയിൻ്റ് സെക്രട്ടറി സോജൻ സെബാസ്റ്റ്യൻ മറ്റു റീജിയണൽ കൗൺസിൽ അംഗങ്ങൾ, ബൈബിൾ ഫെസ്റ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

ബെൽ ഫാസ്റ്റ് റീജിയണിലെ ഏഴ് ഇടവകകൂട്ടായ്മകളിൽനിന്നും എത്തിയ നാനൂറീലധികം സഭാഗങ്ങൾ ഈ ഉത്സവത്തിൻ്റെ ഭാഗമായി. നോർത്തേൺ അയർലൻഡിലെ ഏറ്റവും വലിയ മലയാളീ കലാമേളയാണ് നൂറുകണക്കിന് ആസ്വാദകർ തിങ്ങിനിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെട്ടത്. ബൈബിൾ അധിഷ്ഠിതമായിരുന്നു ഈ കലാമേളയെങ്കിലും മാത്സര്യം നൽകിയ വീര്യം, അവതരണ മികവും കലാമൂല്യവും നിലവാരവും ഏറേ ഉയർത്തിപ്പിടിച്ചു . പലരും പ്രവാസ ജീവിതത്തിന് മുൻപ് അഴിച്ചു വച്ച ചിലങ്കയും ചായവും ഒരിക്കൽ കൂടി എടുത്തണിഞ്ഞു. അരങ്ങിലെത്തിയ കലാകാരികളുടെ നൃത്തം മിഴിവാർന്ന ആടയാഭരണങ്ങളും മികവാർന്ന ചുവടുകളും നിരന്തര പരിശീലനം മൂലം നേടിയ ചടുലതയും താളവും കൊണ്ട് ഒന്നിനൊന്നു മികച്ചു നിന്നു. ഗാനാലാപന വീഥിയിൽ വന്നതൊക്കെയും മികവിൻ്റെ ഈണവും താളവും ശ്രുതിയും ആയിരുന്നു. കുട്ടികളും മുതിർന്നവരും വിവിധ മൽസര ഇനങ്ങളിൽ പങ്കെടുത്തു. ചിത്ര രചനയിലും ഏകാഭിനയത്തിലും സർഗശേഷിയുള്ള കുട്ടികൾ മാറ്റുരച്ചു. കൊച്ചു കുട്ടികൾക്കായി നടതിയ കളറിംഗിൽ പോലും പുത്തൻ പ്രതിഭകളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന രചനകൾ ഉണ്ടായി. സ്കിറ്റ് മത്സരത്തിൽ അവതരിപ്പിക്കപ്പെട്ടവയെല്ലാം  സാങ്കേതികത്വവും അഭിനയ ചാരുതയും ആശയ സമ്പുഷ്ടത കൊണ്ടും ചിന്തോദ്ദീപകവുംആസ്വാദ്യ കരവും ആയിരുന്നു. പ്രവാസ ജീവിതത്തിലും മലയാള നാടിൻ്റെ കലയും സംസ്ക്കാരവും ഒളിമങ്ങാതെ തെളിമയോടെ കാത്തു സൂക്ഷിക്കുവാൻ ഇത്തരം വേദികൾ അനിവാര്യമെന്ന് അടിവരയിടുന്നതായിരുന്നു ഈ കലാമേള. കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി നടത്തി വരുന്ന കലയുടെ ഈ മഹോത്സവം ഓരോ വർഷം ചെല്ലുന്തോറും ഏറേ ജനപ്രിയമായി മാറുന്നു എന്നതാണ് വൻ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. നോർത്തേൺ അയർലണ്ടിലെ ഏഴ് ഇടവകകളായി പരന്നു കിടക്കുന്ന സീറോ മലബാർ കാത്തലിക് സമൂഹത്തിലെ കലാകാരന്മാരും കലാകാരികളുമായ വിവിധ പ്രായക്കാർ അണിനിരന്ന മേളയിൽ വിധി കർത്താക്കൾ ആയും പരിശീലകരായും കേരളത്തിലെ സ്കൂൾ – യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ മുൻകാല വിജയികൾ അണിനിരന്നതു കലാ മേളയുടെ ഔന്നത്യം വിളിച്ചോതി.  വിജയികൾക്ക് സമ്മാനം വിതരണവും നടത്തി. വൈകുന്നേരത്തോടെ പരിപാടികൾ ഭംഗിയായി അവസാനിച്ചു 

വിശ്വാസത്തിലും ബൈബിൾ അറിവിലും അടിയുറച്ചുനിന്നുകൊണ്ട് കലാപരമായ കഴിവുകളെ  പ്രകാശിപ്പിക്കാനുള്ള അനുഗ്രഹത്തിന്റെ അവസരമായിരുന്നു ബൈബിൾ കലോത്സവ വേദി.   ബൈബിൾ കലോത്സവം വിജയമാക്കാൻ സഹായിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും നന്ദിയും അഭിന്ദനങ്ങളും അറിയിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

2 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

2 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

23 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

23 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago