Ireland

ബിബ്ലിയ‘25 – നാഷണൽ ഗ്രാൻ്റ് ഫിനാലെ; കാസിൽബാർ ജേതാക്കൾ

ഡബ്ലിൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ ‘25 ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു. അയർലണ്ടിലെ  നാലു റീജിയണലെ  ഒൻപത് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ നാഷണൽ കിരീടം  കാസിൽബാർ ടീം  സ്വന്തമാക്കി.  ഗാൽവേ റീജിയണൽ തലത്തിലും  കാസിൽബാർ കുർബാന സെൻ്റർ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡബ്ലിൻ റീജിയണിലെ ആതിഥേയരായ  ഫിബ്സ്ബറോ  കുർബാന സെൻ്റർ രണ്ടാം  സ്ഥാനം നേടി, ഡബ്ലിൻ  റീജിയണിലും  ഒന്നാം സ്ഥാനം  ഫിസ്ബറോ കുർബാന സെൻ്ററിനായിരുന്നു.  മൂന്നാം സ്ഥാനം  ഗാൽവേ റീജിയണിലെ റ്റുള്ളുമോർ കുർബാന സെൻ്റർ കരസ്ഥമാക്കി. 

ഒന്നാം സ്ഥനം കാസിൽബാർ   കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ –   എമിൻ സോജൻ, ഇവോൺ സോജൻ, അന്ന ഗ്രേസ് ജേക്കബ്, ജോയൽ പ്രിൻസ്. 

രണ്ടാം സ്ഥനം നേടിയ  ഫിബ്സ്ബറോ ടീം – റോസ് മരിയ തോമസ്, ഡാനിയൽ ജേക്കബ് സ്റ്റീഫൻ സിജോ, ബോണാവെഞ്ചുർ,  നിഷ ജോസഫ്.

മുന്നാം സ്ഥനം നേടിയ  കോർക്ക്  ടീം – ഇസബെൽ ഷോബിൻ, നിയ ഫിലിപ്പ്, നോഹ ഫിലിപ്പ്, നോയൽ ഫിലിപ്പ്, ജോയ് കളത്തുമാക്കിൽ. 

ഫെബ്രുവരി 22 ശനിയാഴ്ച് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  ബിബ്ലിയ മത്സരം ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി ഉത്ഘാടനം ചെയ്തു.   

ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾ ക്വിസ് മാസ്റ്ററായ   ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ  നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്.

വിജയികൾക്കുള്ള സമ്മാനദാനം അയർലണ്ട് സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ്  റീജണൽ ഡയറകടർ ഫാ.  ജോസ് ഭരണികുളങ്ങര നിർവ്വഹിച്ചു.   ക്രിസ്റ്റുമസിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രസംഗ മത്സര (ഗ്ലോറിയ 2024)  വിജയികൾക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നടന്നു.

കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്   സെക്രട്ടറി  ശ്രീ. ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൻ കൗൺസിൽ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് സ ജോസ്, ഡബ്ലിൻ സോണൽ ട്രസ്റ്റി സെക്രട്ടറി  ജിമ്മി ആൻ്റണി,   ബെന്നി ജോൺ, ടോം തോമസ്, ജൂലി റോയ്  കമ്മറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 

പങ്കെടുത്ത ടീമുകൾക്ക്  പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിൻ്റെ  വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.  

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ  സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി ഡബ്ലിനിൽ  സംഘടിപ്പിച്ചുവന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ  ഈ വർഷം  അയർലണ്ടിലെ മുഴുവൻ കുർബാന സെൻ്ററുകളിലും സംഘടിപ്പിച്ചു. അയർലണ്ടിലെ 35 കുർബാന സെൻ്ററുകളിലെ ആയിരത്തി എണ്ണൂറോളം   വിശ്വാസികൾ ബൈബിൾ ക്വിസ് മതസരങ്ങളിൽ പങ്കെടുത്തു. ഓരോ റീജിയണിലും ലൈവ് ക്വിസ് മത്സരങ്ങൾ നടത്തി വിജയികളായ ടീമുകൾ ആണു നാഷണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്തത്.  എവർ റോളിങ്ങ് ട്രോഫികളും നാഷണൽ തല വിജയികൾക്കുള്ള സമ്മാനങ്ങളും മെയ് പത്തിനു  നടക്കുന്ന ഓൾ അയർലണ്ട് നോക്ക് തീർത്ഥാടന മധ്യേ വിതരണം ചെയ്യും. 

ജനുവരി 11 നു നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ താലത്തിൽ ഒന്നാം സ്ഥാനം നേടിയർ 

സബ്. ജൂനിയേഴ്സ് : ജോയൽ പ്രിൻസ്  (കാസിൽബാർ – ഗാൽവേ)  

ജൂനിയേഴ്സ് : ഇവ എൽസ സുമോദ് (നാസ് – ഡബ്ലിൻ)

സീനിയേഴ്സ് : ജോയൽ വർഗ്ഗീസ് (ബ്രേ- ഡബ്ലിൻ)

സൂപ്പർ സീനിയേഴ്സ് : ഇമ്മാനുവേൽ സക്കറിയ (ലിമറിക്ക് – കോർക്ക്)

ജനറൽ : നിഷ ജോസഫ് (ഫിബ്സ്ബറോ – ഡബ്ലിൻ)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

4 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

5 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

8 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago