Ireland

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന

അയർലണ്ടിൽ ബവൽ കാൻസർ സ്ക്രീനിംഗ് ആദ്യമായി ഫാർമസികളിലൂടെയും ലഭ്യമാക്കുന്നു. ഒക്ടോബർ മുതൽ രാജ്യത്തെ 1,500-ലേറെ ഫാർമസികളിൽ BowelScreen സംബന്ധിച്ച വിവരങ്ങളും സഹായവും ലഭ്യമാകുമെന്ന് HSE അറിയിച്ചു. നിലവിൽ പരിശോധനയ്ക്ക് അർഹരായവരിൽ ഏകദേശം പകുതി പേർ മാത്രമാണ് BowelScreen പദ്ധതിയിൽ പങ്കെടുക്കുന്നതെന്ന് HSE വ്യക്തമാക്കി. കൂടുതൽ ആളുകളെ പരിശോധനയിലേക്ക് എത്തിക്കുന്നതിനായാണ് ഫാർമസികളിലൂടെയുള്ള പുതിയ സേവനം ആരംഭിക്കുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

57 മുതൽ 71 വയസ്സ് വരെ പ്രായമുള്ളവർക്കാണ് BowelScreen സൗജന്യമായി ലഭിക്കുക. രാജ്യത്താകെ ഏകദേശം 8.5 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ അർഹതയുണ്ട്. രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ സ്ക്രീനിംഗ് സഹായിക്കുന്നതിനാൽ ചികിത്സ കൂടുതൽ ഫലപ്രദമാകാനുള്ള സാധ്യതയുണ്ടെന്ന് HSE അറിയിച്ചു.

ഒക്ടോബർ മുതൽ പ്രിസ്ക്രിപ്ഷൻ ബാഗുകളിൽ പ്രത്യേക സ്റ്റിക്കറുകൾ നൽകും. ഇതിലൂടെ BowelScreen സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനൊപ്പം ഫാർമസി ജീവനക്കാരുമായി പരിശോധനയെക്കുറിച്ച് സംസാരിക്കാനും സാധിക്കും. സ്റ്റിക്കറിൽ സൗജന്യ ഫോൺ നമ്പറും QR കോഡും ഉണ്ടായിരിക്കും. ഇതുവഴി BowelScreen രജിസ്ട്രേഷൻ പരിശോധിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്ത് സൗജന്യ ഹോം ടെസ്റ്റ് കിറ്റ് ആവശ്യപ്പെടാനും കഴിയും.

മുമ്പ് പരിശോധനയ്ക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്ത 57–71 വയസ്സ് പ്രായത്തിലുള്ളവർ പ്രാദേശിക ഫാർമസിയുമായി ബന്ധപ്പെടണമെന്ന് HSE BowelScreen പ്രോഗ്രാം മാനേജർ ഹിലരി കോഫി ഫാരൽ അഭ്യർഥിച്ചു. Irish Pharmacy Union-വും പുതിയ സംവിധാനത്തെ സ്വാഗതം ചെയ്തു. പരിശോധന എങ്ങനെ നടത്തണം എന്നതടക്കമുള്ള സംശയങ്ങൾക്ക് ഫാർമസി ജീവനക്കാർക്ക് സഹായിക്കാനാകുമെന്ന് യൂണിയൻ വ്യക്തമാക്കി. അതേസമയം, രോഗലക്ഷണങ്ങളുള്ളവർ BowelScreen-നെ ആശ്രയിക്കാതെ GPയെ സമീപിക്കണമെന്ന് HSE നിർദേശിച്ചു. രോഗലക്ഷണങ്ങളില്ലാത്തവർക്കായുള്ള മുൻകരുതൽ പരിശോധനയാണ് BowelScreen.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

4 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

6 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

24 hours ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago

ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം; സർവീസുകൾ പരിമിതപ്പെടുത്തി

ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…

1 day ago