Ireland

Clonmel കാർ അപകടത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ മരിച്ചു

ടിപ്പററിയിലെ ക്ലോൺമെലിൽ കഴിഞ്ഞ രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ നാല് യുവാക്കൾ മരിച്ചു. ക്ലോൺമെലിലെ മൗണ്ടൻ റോഡിൽ ഇന്നലെ രാത്രി 7.30 ന് നടന്ന അപകടത്തെ തുടർന്ന് 20 വയസുള്ള ആൺക്കുട്ടിയും കൗമാരക്കാരായ മൂന്ന് പെൺകുട്ടികളും മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ ടിപ്പററി ഏരിയയിൽ നിന്നുള്ളവരാണ് മരിച്ചവർ. യുവാക്കളുടെ മരണത്തിൽ രാജ്യം ദുഃഖിക്കുന്നതായി Taoiseach Leo Varadkar പറഞ്ഞു.

പെൺകുട്ടികളുടെ leaving Cert ഫലം ഇന്നലെ വന്നിരുന്നു. വിജയം ആഘോഷിക്കാൻ സുഹൃത്തുക്കളെ കാണാനുള്ള യാത്രയിലായിരുന്നു ഇവർ. അപകടത്തിൽ മരിച്ചവരിൽ രണ്ട് പേർ ക്ലോൺമെൽ പ്രദേശത്തെ സഹോദരങ്ങളാണ് .ഹിൽവ്യൂ സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രവേശന കവാടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപെട്ടിട്ടില്ല. സംഭവസ്ഥലത്തെ ഫോറൻസിക് പരിശോധനയ്ക്കായി റോഡ് ഇന്നും അടച്ചിട്ടിരിക്കുകയാണ്.

I

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

4 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

6 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago