Top News

കേന്ദ്ര നിലപാട് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തി; കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അർഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് പറയുമ്പോൾ, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വിൽക്കാനുള്ളൂ എന്നാണോ കോൺഗ്രസ് നേതാക്കൾ പറയേണ്ടെന്നും മന്ത്രി ചോദിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിലപാട് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞാൽ പിൻവലിക്കാനാകുമെന്നും ധനമന്ത്രി അറിയിച്ചു. ഓണക്കാലത്ത് ബില്ലുകൾ അധികം എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രഷറിയിൽ നിന്ന് നിത്യചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ചുരുക്കിയിരുന്നു. മുൻവർഷങ്ങളേക്കാൾ കൂടുതൽ തുക ഇത്തവണ ഓണത്തിന് നിയന്ത്രണങ്ങളോടെയെങ്കിലും ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും കമ്പനിക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ പരാതിയിൽ ജിഎസ്ടി കമ്മീഷണറേറ്റ് അന്വേഷണം നടത്തുന്നുണ്ടെന്ന് കെ എൻ ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു. റിപ്പോർട്ട് കിട്ടിയാൽ അറിയിക്കാം. കർണാടകത്തിൽ പരിശോധന വേണമോയെന്ന് ജിഎസ്ടി കമ്മീഷണറേറ്റാണ് തീരുമാനിക്കുക എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

3 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

5 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

7 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago