Ireland

‘Buona Pasqua’ ഈസ്റ്റർ ക്വിസ് വിജയകരമായ് സമാപിച്ചു

അയർലണ്ട് സീറോ മലബാർ സഭ കാറ്റിക്കിസം കുട്ടികൾക്കായ് സംഘടിപ്പിച്ച ഈസ്റ്റർ ക്വിസ് ‘Buona Pasqua’  ക്ക് വിജയകരമായ സമാപനം.  വിഭൂതി തിരുനാൾ മുതൽ പെസഹാ വ്യാഴം വരെ വൈകിട്ട് 5 മണിക്ക് നടത്തിയ ക്വിസ് മത്സരങ്ങളിൽ ദിവസവും മുന്നോറോളം കുട്ടികളാണ് പങ്കെടുത്തുവന്നത്.  ദിവസേന 5 വിജയികളെ വീതം പ്രഖ്യാപിച്ച മത്സരങ്ങൾ അയർലണ്ടിലെ യുവതലമുറ ആവേശത്തോടെ സ്വീകരിച്ചു.  അയർലണ്ടിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുത്ത ഗ്രാൻ്റ് ഫിനാലെ മത്സരങ്ങൾ ഈസ്റ്റർ ദിനം വൈകിട്ട് 6 മണിക്ക് സൂം വഴിയാണ് നടത്തിയത്. ലൂക്കൻ കുർബാന സെൻ്റർ അംഗങ്ങളായ ജോയൽ രാജേഷ് ജോസഫ്, അമൽ രാജേഷ് ജോസഫ് എന്നിവർ ഒന്നും രണ്ടും സമ്മാനാർഹരായി.

ബ്ലാഞ്ചാർഡ്സ്ടൗണിൽ നിന്നുള്ള ജൂവൽ ഷൈജൊ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എസ്. എം.വൈ. എം. സെക്രട്ടറി ഹണി ജോസ് (സോർഡ്സ്) ആയിരുന്നു ഗ്രാൻഡ് ഫിനാലെയുടെ ക്വിസ് മാസ്റ്റർ. പരിപാടിക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, എസ്. എം. വൈ. എം ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം ഹെഡ്മാസ്റ്റേഴ്സ് കോർഡിനേറ്റർ ജോസ് ചാക്കോ, എസ്. എം, വൈ. എം. ആനിമേറ്റർ ജിൻസി ജിജി എന്നിവർ നേതൃത്വം നൽകി.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago