Ireland

അയർലണ്ടിൽ വീട് വാങ്ങുന്നത് ഇനി അത്ര എളുപ്പമല്ല. കാരണം ഇതാണ്…

പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് നഴ്‌സുമാർ, അധ്യാപകർ, ഗാർഡ എന്നിവർക്ക് ഒരു ശരാശരി ത്രീ ബെഡ് സെമി-ഡിറ്റാച്ച്ഡ് വീടിനുള്ള മോർട്ട്ഗേജിന് പോലും യോഗ്യത ലഭിക്കുന്നില്ല. ഐറിഷ് ഇൻഡിപെൻഡന്റ് സമാഹരിച്ച ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നത്, 286,611 യൂറോ വിലയുള്ള ശരാശരി ത്രീ-ബെഡ് സെമി-ഡി ഒറ്റയ്ക്ക് വാങ്ങുവാൻ മിക്ക തൊഴിലാളികൾക്കും സാധിക്കുന്നില്ല.ആറ് വർഷം ഗാർഡ ആയി ജോലി ചെയ്യുന്ന ഒരാൾക്ക് 44,875 യൂറോ അടിസ്ഥാന ശമ്പളം ലഭിക്കുന്നു. സെൻട്രൽ ബാങ്ക് നിയമങ്ങൾ പ്രകാരം 157,062 യൂറോ വരെ കടം വാങ്ങാം.

ഒരു ഗാർഡയും നഴ്‌സും ഉള്ള ഒരു കുടുംബത്തിനു അതേ ആറുവർഷത്തെ സേവനത്തിൽ, 290,972 യൂറോ മോർട്ട്‌ഗേജിന് യോഗ്യത നേടാം.പ്രതിവർഷം 78,583 യൂറോ സമ്പാദിക്കുന്ന ഐടി തൊഴിലാളികൾക്ക് വൻതോതിൽ നിക്ഷേപം ഇല്ലെങ്കിൽ ഡബ്ലിനിൽ ത്രീ ബെഡ് സെമി-ഡിക്ക് മോർട്ട്ഗേജ് ലഭിക്കില്ല. ഫസ്റ്റ് ടൈംസ് ബയേഴ്‌സ് അവരുടെ മൊത്തവരുമാനത്തിന്റെ മൂന്നര ഇരട്ടി വരെ കടമെടുക്കാനും 10 ശതമാനം നിക്ഷേപം നേടാനും അനുമതിയുണ്ട്. എന്നാൽ പിന്നീട് വാങ്ങുന്നവർക്ക് 20 ശതമാനം നിക്ഷേപം ആവശ്യമാണ്. അതുണ്ടെങ്കിൽ തന്നെ ബാങ്കുകൾക്കും മറ്റ് നിങ്ങളെ ഒഴിവാക്കാൻ സാധിക്കും.

ഔദ്യോഗിക ശമ്പള സ്കെയിലുകളിൽ നിന്നും സിഎസ്ഒ ഡാറ്റയിൽ നിന്നും സമാഹരിച്ച കണക്കുകൾ കാണിക്കുന്നത് ലൈബ്രേറിയൻമാർ, അധ്യാപകർ, കുറഞ്ഞ ശമ്പളമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി തൊഴിലാളികൾ മറ്റൊരു ജീവനക്കാരനുമായി ഭവന വായ്പ പങ്കിടേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു വലിയ തുക കൈയിൽ ഉണ്ടായിരിക്കണം ഭൂവുടമയുടെ ഉടമസ്ഥതയിലുള്ള വീടുകൾ വിപണിയിൽ വരുന്നത് വിലക്കയറ്റം കുറയ്ക്കാൻ സഹായിച്ചെങ്കിലും ക്ഷാമം ഇപ്പോഴും വിലകൾ കെൽറ്റിക് ടൈഗർ ലെവലിലേക്ക് ഉയർത്തുന്നു.

Newsdesk

Recent Posts

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

54 mins ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago