Ireland

ചണ്ഡിഗഢ് ഒ.ഇ.ടി. എക്‌സാം സെന്ററിലെ പരീക്ഷാ തട്ടിപ്പ്: യുകെയിലും അയർലണ്ടിലും അന്വേഷണം നേരിടുന്ന ഇന്ത്യൻ നഴ്‌സുമാരുടെ പിൻ നമ്പർ റദ്ദാക്കിയേക്കും

ഇന്ത്യൻ നഴ്സുമാരെ സംബന്ധിച്ച് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ബ്രിട്ടൻ അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വളരെ ചുരുക്കം നേഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷ പ്രവീണ കോഴ്‌സുകളുടെ ഫലം വ്യാജമാണെന്ന ഗുരുതര കണ്ടെത്തൽ ഇപ്പോൾ വന്നിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ നേഴ്‌സുമാരും OET/ IELTS ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും മാപ്പർഹിക്കാത്ത കുട്ടകൃത്യമാണ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആയിരിക്കുകയാണ്. മുഴുവൻ ഇന്ത്യൻ സമൂഹവും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.

2021 ഒക്ടോബർ മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ ചണ്ഡിഗഡിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ OET എഴുതിയ എല്ലാവരുടെയും ഫലം അണ്ടർ റിവ്യൂ ആണ്. പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് OET ഓസ്ട്രേലിയ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ചണ്ഡിഗഢ് ഒ.ഇ.ടി. സെന്ററിലൂടെ യോഗ്യതനേടി യുകെയിലെത്തിയ 148 ഇന്ത്യൻ നഴ്‌സുമാരാണ് അന്വേഷണം നേരിടുന്നത്. അതിൽ നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്തിരുന്ന ഒരു മലയാളി നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത കാര്യം എൻഎംസി പുറത്തുവിട്ടിരുന്നു. മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് എൻഎംസി ഇമെയിൽ അയച്ചിരുന്നു. അവരിൽ ഭൂരിഭാഗം പേർക്കും തൃപ്‌തികരമായ വിവരം നൽകാനായില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിന്റെ ഫലമായി ഇവരെ ക്ലിനിക്കൽ ജോലികൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.എക്‌സാമിന്റെ തലേന്ന് ഒഇടിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഏതെങ്കിലും ഫൈഫ് സ്റ്റാർ ഹോട്ടൽ മുറികളിൽവച്ച് ഇവർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ നൽകുകയും പരിശീലനം നൽകുകയും ചെയ്യുന്നു. കേരളത്തിലും സമാനമായ തട്ടിപ്പ് നടന്നുവരുന്നതായുള്ള നടുക്കുന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രമുഖ OET/ IELTS പരിശീലന കേന്ദ്രങ്ങൾ തട്ടിപ്പിൽ പങ്കാളികളാണെന്നാണ് ആരോപണം.

അയർലണ്ടിൽ ജോലിക്കായി എത്തിയ നിരവധി പേർക്ക് തിരികെ മടങ്ങി പോകേണ്ട ദുരവസ്ഥയും ഉണ്ടായി. ഈ സംഭവത്തോടെ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉടലെടുത്തു. ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷ പരിഞ്ജ്യാന പരീക്ഷകളുടെ നിൽവാരവും വിശ്വാസതയും തകർക്കുന്ന വാർത്തകൾ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. അയർലണ്ടിൽ ഉൾപ്പെടെ ഇന്ത്യൻ പൗരന്മാരുടെ സേവനം ആവശ്യമില്ല എന്നതുൾപ്പെടെയുള്ള അഭിപ്രായങ്ങളും വർധിക്കുകയാണ്. തട്ടിപ്പ് നടത്തുന്ന ട്രെയിനിങ് സ്ഥാപനങ്ങളും അവരുടെ സഹായം തേടുന്ന ഉദ്യോഗാർഥികളും ചേർന്ന് ഇന്ന് മുഴുവൻ ഇന്ത്യക്കാരുടെയും നിലനിൽപ്പിനു തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

2016 IDP ഓസ്ട്രേലിയയുടെ ielts- ദുബൈയിൽ പോയി എഴുതുന്ന പരീക്ഷ നിരവധി ഇന്ത്യൻ ഉദ്യോഗാർഥികൾ എഴുതിയിരുന്നു. പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിൽ NMBI ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകൾ , ഈ ഉദ്യോഗാർഥികളുടെ രജിസ്ട്രേഷനും മറ്റ് നടപടികളും താത്കാലികമായി നിർത്തിവച്ചു. രജിസ്ട്രേഷൻ നടപടികൾ പുനരാരംഭിക്കുന്നതിനു ആറ് മാസത്തിനുള്ളിൽ സാധുതയുള്ള മറ്റൊരു ടെസ്റ്റ്‌ എഴുതി ഫലം അറിയിക്കുവാനും NMBI നിർദ്ദേശം നൽകി. എന്നാൽ ഒരു ഉദ്യോഗാർഥിക്കും പരീക്ഷ ഫലം സമർപ്പിക്കാൻ സാധിച്ചില്ല. ഇതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായി. ഓരോരുത്തരും 25 ലക്ഷം രൂപയോളം ഇതിനായി ചെലവഴിക്കുകയും ചെയ്തു.

ഉദ്യോഗാർഥികളുടെ അറിവോടെ നടത്തിയ പരീക്ഷ തട്ടിപ്പിൽ പരാതിക്കാർ ഇല്ലാത്തതിനാൽ തുടർ നടപടികളും ഉണ്ടായില്ല. തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുകയോ കുറഞ്ഞ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോർ മതിയായ ഹെൽത്ത് കെയർ അസിസ്റ്റന്റ്റ് പോലുള്ള തസ്തികകളിലേക്ക് മാറുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഇത്തരം തട്ടിപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റുകൾ വഴി വിദേശത്തേക്ക് കടക്കുന്ന ഉദ്യോഗാർഥികൾ ഇതുപോലെ ചുരുങ്ങിയ വ്യക്തികൾ ഇന്ത്യൻ സമൂഹത്തിന് മുഴുവൻ നാണക്കേട് സൃഷ്ടിക്കുകയാണ്. തട്ടിപ്പ് നടത്തുന്ന ഉദ്യോഗാർഥികളും അവരെ സഹായിക്കുന്ന മാഫിയകളും ഒരുപോലെ കുറ്റക്കാരാണ്.

പണം ഒഴുക്കി സർട്ടിഫിക്കറ്റുകൾ എത്തും സ്വന്തമാക്കാൻ സാധിക്കും. എന്നാൽ കഠിന പരിശ്രമത്തിലൂടെ നേടുന്ന അറിവിന്‌ പകരമാകാൻ ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾക്ക് ഒരിക്കലും സാധിക്കില്ല. തട്ടിപ്പിന് സഹായം നൽകുന്ന OET/ IELTS പരിശീലന കേന്ദ്രങ്ങളും ഉദ്യോഗാർഥികളും നടത്തുന്ന ഈ നെറികേട്, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ചെയ്യുന്ന ദ്രോഹമാണ്. വിദേശത്ത് നഴ്സിംഗ് ഉൾപ്പെടെ വിവിധ ആരോഗ്യ തൊഴിൽ മേഖലകളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന കഴിവും പ്രാപ്തിയുമുള്ള ഇന്ത്യക്കാർ വർഷങ്ങളുടെ ശ്രമഫലമായി നേടിയെടുത്ത വിശ്വാസവും പ്രശംസയും അപ്പാടെ നശിപ്പിക്കുന്ന നടപടിയാണ് ഇക്കൂട്ടർ ചെയ്യുന്നത്.

ഇത്തരം കുറുക്ക് വഴിയിലൂടെ ജോലി നേടിയവരും, ഇതൊരു എളുപ്പ മാർഗമായി കരുത്തുന്നവരും കരുതിയിക്കുക. യുകെയിലെയോ അയർലണ്ടിലേയോ ഇന്ത്യൻ സമൂഹം നിങ്ങളോട് യാതൊരു സഹതാപവും മമതയും കാണിക്കുമെന്നും ആഗ്രഹിക്കരുത്. അത് നിങ്ങൾ അർഹിക്കുന്നുമില്ല. ഇത്തരം പ്രലോഭനം നടത്തുന്ന OET/ IELTS പരിശീലന കേന്ദ്രങ്ങൾ അത് ചെറുതോ പ്രമുഖരോ ആകട്ടെ, അവരെ ഒഴിവാക്കുക തന്നെ ചെയ്യുക. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ പിടിക്കപ്പെടുക തന്നെ ചെയ്യും. കൂടെ നിന്ന ആരുംതന്നെ കുരുക്കഴിക്കാൻ ഒപ്പമുണ്ടാകില്ല. അതിനാൽ ഇത്തരം കുറുക്ക് വഴികൾ ആലോചിക്കാതെ സത്യസന്ധമായ മാർഗത്തിൽ നിങ്ങൾക്ക് അർഹതപ്പെട്ട അറിവും സ്ഥാനവും സ്വന്തമാക്കുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

15 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

19 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

19 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

2 days ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

2 days ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

2 days ago