ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന മൂന്നംഗ സംഘം പിടിയില്‍. ചാരപ്രവര്‍ത്തി ചെയ്ത് ഇന്ത്യയുടെ വിവരങ്ങള്‍ കൈമാറിയതില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയാണ് ഇന്ത്യയ്‌ക്കെതിരെ ചാരപ്രവര്‍ത്തി ചെയ്ത് രഹസ്യവിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയത്. കൈമാറിയ വിവരങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന വിധത്തിലുള്ള സൈനിക വിവരങ്ങളും തന്ത്രങ്ങളുമാണെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി സജ്ജീവ് കുമാര്‍ യാദവ് വ്യക്തമാക്കിയത്.
പ്രധാനമായും തന്റെ മാധ്യമത്തില്‍ രാജ്യ പ്രതിരോധവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് യാദവ് കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങളെകൂടാതെ ചൈനയിലെ പത്രമാണ് ഗ്ലോബല്‍ ടൈംസിനു വേണ്ടിയും യാദവ് പ്രവര്‍ത്തിച്ചിരുന്നതായി തെളിവുകള്‍ ലഭ്യമായി. കഴിഞ്ഞ നാലു വര്‍ഷമായി ചൈനയുടെ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് യാദവ് വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. 2016 ലാണ് യാദവിനെ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സി സന്ധിച്ചത്. തുടര്‍ന്ന് ഓരാ ഇന്‍ഫര്‍മേഷനും 1000 ഡോളര്‍ വച്ച് പ്രതിഫലമായി നല്‍കിയിരുന്നു.
ഒന്നരവര്‍ഷം കൊണ്ട് ഏതാണ്ട് 40 ലക്ഷംരൂപ യാദവ് ഇത്തരത്തില്‍ സ്വരൂപിച്ചതായി വിവരം ലഭിച്ചു. ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സിയിലെ പലരുമായും യാദവിന് നേരിട്ട് ബന്ധമുള്ളതായി യാദവ് പോലീസിനോട് തുറന്നു പറഞ്ഞു. ഭാരതത്തിന്റെ കേന്ദ്ര ഇന്റലിജന്‍സ് വകുപ്പിന് ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നുപോവുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാദവിനെ അറസ്റ്റു ചെയ്തത്. ഒരു ചൈനീസ് യുവതി മുഖാന്തിരമാണ് വിവരങ്ങള്‍ കൈമാറിയത്. ഒരു നേപ്പാളി സ്വദേശിയം ഇവരെ കൂട്ടാളിയായി കുറ്റകൃത്യത്തില്‍ പങ്കാളിയായിരുന്നു. പ്രതികളുടെ ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തു വിട്ടു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…