gnn24x7

ഇന്ത്യയ്‌ക്കെതിരെ ചൈന്യയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തി: ഇന്ത്യക്കാരനടക്കം മൂന്നുപേര്‍ പിടിയില്‍

0
275
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന മൂന്നംഗ സംഘം പിടിയില്‍. ചാരപ്രവര്‍ത്തി ചെയ്ത് ഇന്ത്യയുടെ വിവരങ്ങള്‍ കൈമാറിയതില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയാണ് ഇന്ത്യയ്‌ക്കെതിരെ ചാരപ്രവര്‍ത്തി ചെയ്ത് രഹസ്യവിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയത്. കൈമാറിയ വിവരങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന വിധത്തിലുള്ള സൈനിക വിവരങ്ങളും തന്ത്രങ്ങളുമാണെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി സജ്ജീവ് കുമാര്‍ യാദവ് വ്യക്തമാക്കിയത്.

പ്രധാനമായും തന്റെ മാധ്യമത്തില്‍ രാജ്യ പ്രതിരോധവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് യാദവ് കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങളെകൂടാതെ ചൈനയിലെ പത്രമാണ് ഗ്ലോബല്‍ ടൈംസിനു വേണ്ടിയും യാദവ് പ്രവര്‍ത്തിച്ചിരുന്നതായി തെളിവുകള്‍ ലഭ്യമായി. കഴിഞ്ഞ നാലു വര്‍ഷമായി ചൈനയുടെ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് യാദവ് വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. 2016 ലാണ് യാദവിനെ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സി സന്ധിച്ചത്. തുടര്‍ന്ന് ഓരാ ഇന്‍ഫര്‍മേഷനും 1000 ഡോളര്‍ വച്ച് പ്രതിഫലമായി നല്‍കിയിരുന്നു.

ഒന്നരവര്‍ഷം കൊണ്ട് ഏതാണ്ട് 40 ലക്ഷംരൂപ യാദവ് ഇത്തരത്തില്‍ സ്വരൂപിച്ചതായി വിവരം ലഭിച്ചു. ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സിയിലെ പലരുമായും യാദവിന് നേരിട്ട് ബന്ധമുള്ളതായി യാദവ് പോലീസിനോട് തുറന്നു പറഞ്ഞു. ഭാരതത്തിന്റെ കേന്ദ്ര ഇന്റലിജന്‍സ് വകുപ്പിന് ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നുപോവുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാദവിനെ അറസ്റ്റു ചെയ്തത്. ഒരു ചൈനീസ് യുവതി മുഖാന്തിരമാണ് വിവരങ്ങള്‍ കൈമാറിയത്. ഒരു നേപ്പാളി സ്വദേശിയം ഇവരെ കൂട്ടാളിയായി കുറ്റകൃത്യത്തില്‍ പങ്കാളിയായിരുന്നു. പ്രതികളുടെ ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തു വിട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here