Nurses wearing protective gear wait for patients at a drive-through testing site for coronavirus disease (COVID-19) in a parking lot at the University of Washington's Northwest Outpatient Medical Center in Seattle, Washington, U.S., March 17, 2020. REUTERS/Brian Snyder
പകർച്ചവ്യാധി ഘട്ടത്തിലെ സേവനം മുൻ നിർത്തി നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർക്കും ക്യാഷ് ബോണസ് അല്ലെങ്കിൽ അധിക അവധിദിനങ്ങൾ ലഭ്യമാക്കുന്നത്തിനുള്ള തീരുമാനം പരിഗണനയിലാണെന്ന് റ്റീ ഷോക് മാർട്ടിൻ സൂചന നൽകി.
കഴിഞ്ഞ 18 മാസത്തിനിടെ നടത്തിയ അശ്രാന്ത പരിശ്രമത്തിന് നഴ്‌സുമാർക്കും ഡോക്ടർമാർക്കും മുൻനിര ആരോഗ്യപ്രവർത്തകർക്കും 1,000 യൂറോ പ്രതിഫലം നൽകുന്നത് സർക്കാർ പരിഗണിക്കുമോ എന്ന് ലേബർ ലീഡർ അലൻ കെല്ലി ഡയിലിൽ ചോദിച്ചതിന് മറുപടിയായാണ് മുൻനിര ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് അർഹമായ അംഗീകാരം നൽകുന്ന കാര്യം എക്‌സ്‌പെൻഡിച്വർ മിനിസ്റ്റർ മൈക്കൽ മഗ്രാത്ത് പരിഗണിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് മാർട്ടിൻ പറഞ്ഞത്. ശിശുസംരക്ഷകർ പോലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്ക് പാൻഡെമിക് അധികച്ചെലവ് വരുത്തിയതായും കെല്ലി ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന ത്യാഗങ്ങൾ അംഗീകരിക്കുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് കോവിഡ് 19ൽ ജീവൻ നഷ്ടപ്പെട്ടതും രോഗ ബാധിതരായവരും ദീർഘകാലങ്ങളായി കോവിഡ് 19ൻറെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നതുമായ ഡോക്ടർമാർക്കും നഴ്സുമാക്കും മുൻനിര ആരോഗ്യപ്രവർത്തകർക്കും ആദരം അർപ്പിച്ചുകൊണ്ട് മാർട്ടിൻ പറഞ്ഞു.
വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…