gnn24x7

ആരോഗ്യപ്രവർത്തകർക്ക് ക്യാഷ് ബോണസോ അധിക അവധിദിനങ്ങളോ ലഭ്യമാക്കുന്നത് പരിഗണനയിൽ

0
329
Nurses wearing protective gear wait for patients at a drive-through testing site for coronavirus disease (COVID-19) in a parking lot at the University of Washington's Northwest Outpatient Medical Center in Seattle, Washington, U.S., March 17, 2020. REUTERS/Brian Snyder
gnn24x7

പകർച്ചവ്യാധി ഘട്ടത്തിലെ സേവനം മുൻ നിർത്തി നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർക്കും ക്യാഷ് ബോണസ് അല്ലെങ്കിൽ അധിക അവധിദിനങ്ങൾ ലഭ്യമാക്കുന്നത്തിനുള്ള തീരുമാനം പരിഗണനയിലാണെന്ന് റ്റീ ഷോക് മാർട്ടിൻ സൂചന നൽകി.

കഴിഞ്ഞ 18 മാസത്തിനിടെ നടത്തിയ അശ്രാന്ത പരിശ്രമത്തിന് നഴ്‌സുമാർക്കും ഡോക്ടർമാർക്കും മുൻ‌നിര ആരോഗ്യപ്രവർത്തകർക്കും 1,000 യൂറോ പ്രതിഫലം നൽകുന്നത് സർക്കാർ പരിഗണിക്കുമോ എന്ന് ലേബർ ലീഡർ അലൻ കെല്ലി ഡയിലിൽ ചോദിച്ചതിന് മറുപടിയായാണ് മുൻനിര ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് അർഹമായ അംഗീകാരം നൽകുന്ന കാര്യം എക്‌സ്‌പെൻഡിച്വർ മിനിസ്റ്റർ മൈക്കൽ മഗ്രാത്ത് പരിഗണിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് മാർട്ടിൻ പറഞ്ഞത്. ശിശുസംരക്ഷകർ പോലുള്ള മുൻ‌നിര ആരോഗ്യ പ്രവർത്തകർക്ക് പാൻഡെമിക് അധികച്ചെലവ് വരുത്തിയതായും കെല്ലി ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവർത്തകർ ചെയ്യുന്ന ത്യാഗങ്ങൾ അംഗീകരിക്കുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് കോവിഡ് 19ൽ ജീവൻ നഷ്ടപ്പെട്ടതും രോഗ ബാധിതരായവരും ദീർഘകാലങ്ങളായി കോവിഡ് 19ൻറെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നതുമായ ഡോക്ടർമാർക്കും നഴ്സുമാക്കും മുൻനിര ആരോഗ്യപ്രവർത്തകർക്കും ആദരം അർപ്പിച്ചുകൊണ്ട് മാർട്ടിൻ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here