Ireland

59,000 യൂറോയിൽ താഴെ വരുമാനമുള്ളവർക്കും കുറഞ്ഞ നിരക്കിൽ വീടൊരുക്കാൻ ‘കോസ്റ്റ് റെന്റൽ സ്കീം’

അയർലണ്ടിൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ വാടക താമസ സൗകര്യം നൽകുന്നവയാണ് കോസ്റ്റ് റെന്റൽ ഹോംസ്. ഡബ്ലിനിൽ €66,000 അല്ലെങ്കിൽ അതിൽ താഴെ അറ്റ ​​കുടുംബ വരുമാനം ഉള്ളവരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ €59,000 അല്ലെങ്കിൽ അതിൽ താഴെയും ഉള്ള ആളുകളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വീടുകൾ നിർമ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവിനെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ വാടക നൽകുന്നത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കോസ്റ്റ് റെന്റൽ വീടുകളുടെ വാടക പ്രദേശത്തെ സാധാരണ മാർക്കറ്റ് വാടകയേക്കാൾ കുറഞ്ഞത് 25% കുറവാണ്. Approved Housing Bodies (AHBs), The Land Development Agency (LDA), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെയാണ് കോസ്റ്റ് റെന്റ് ഹോംസ് വിതരണം ചെയ്യുന്നത്. കൂടാതെ റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

കോസ്റ്റ് റെന്റൽ വീടുകൾ ലഭ്യമാകുമ്പോൾ, ദാതാവ് ആരാണെന്നതിനെ ആശ്രയിച്ച് AHB, തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ LDA അവ ഓൺലൈനിൽ പരസ്യം ചെയ്യും. കോസ്റ്റ് റെന്റൽ ഭവനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, വരാനിരിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് AHB, LDA, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. പദ്ധതിക്ക് യോഗ്യത നേടാനുള്ള പ്രധാന മാനദണ്ഡം വാർഷിക കുടുംബ വരുമാനമാണ്. ഡബ്ലിനിൽ നിങ്ങളുടെ അറ്റ വാർഷിക കുടുംബ വരുമാനം €66,000 ൽ താഴെയും, റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ മറ്റെല്ലാ കൗണ്ടികളിലും €59,000 ൽ താഴെയായിരിക്കണം.

നിങ്ങളുടെ കുടുംബത്തിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും വരുമാനത്തിന്റെ ആകെത്തുകയാണ് കുടുംബ വരുമാനം. നിങ്ങളുടെ വരുമാനത്തിൽ നിന്ന് നികുതികളും പെൻഷൻ ചെലവുകളും എടുത്ത ശേഷമുള്ള ആകെ വരുമാനമാണ് അറ്റാദായം. ഇവ PAYE, PRSI, USC എന്നിവ പോലുള്ളവ ആകാം. കൂടാതെ Housing Assistance Payment (HAP) പോലെയുള്ള മറ്റൊരു ധനസഹായവും കൈപ്പറ്റുന്നവർ ആയിരിക്കരുത്. നിങ്ങൾക്ക് സ്വന്തമായി ഒരു വീടോ ഭൂമിയോ ഉണ്ടാകാൻ പാടില്ല. വാടക നൽകാനുള്ള സാമ്പത്തിക ശേഷിയും നിങ്ങൾക്ക് ഉണ്ടായിരിക്കണം. ഒരു കുടുംബത്തിന് ഒരു വാടക വീടിന് മാത്രമേ അപേക്ഷ നൽകാൻ സാധിക്കുകയുള്ളു.

കോസ്റ്റ് റെന്റൽ ഹോം സ്കീമിനെ കുറിച്ച് കൂടുതൽ അറിയാം.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

50 mins ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

3 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago