Entertainment

ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി

ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ഗാനം ഏതൊരാൾക്കും ആസ്വദിക്കാവുന്നതാണ്.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന  സാഹസം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട് ഫെജോ, ഹിമ്മാ ഹിലാരി, നിന്നിതാ ഹിലാരി എന്നിവർ പാടിയ 

പറപറ പറ പറക്കണ പൂവേ … പൂവേ … പൂവേ …പുവേ … കളറാവട്ടെ…

ചിരി… ചിരി… ചിരി…. ചിരിക്കണ ചുണ്ടേ…

പവറാവട്ടെ ….

എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഓണ മൂഡിൽ എന്ന അനൗൺസോടെ എത്തുന്ന ഈ ഗാനം കേരളത്തിൻ്റെ പ്രധാന സ്ഥലങ്ങളെയൊക്കെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ഗാനത്തിൻ്റെ ഒഴുക്ക്.

മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും, ലീഡുചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ്മ തുടങ്ങിയ അഭിനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യവും ഉണ്ട്.

ഹ്യൂമർ, ത്രില്ലർ മൂഡിലൊരുക്കുന്ന ഈ ചിത്രത്തിൻ്റെ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനനുയോജ്യമായ വിധത്തിൽത്തന്നെയാണ് ഈ ഗാന രംഗം. സമൂഹമാധ്യമങ്ങളിലൂടെ ഈ ഗാനം ഇന്ന് യുവജനത ഏറ്റെടുത്തിരിക്കുകയാണ്.

ഓണക്കാലത്ത് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആൻ്റെണി,  സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാ രമേഷ്, ജയശ്രീ, ആൻ സലിം എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെഅജുവർഗീസും അവതരിപ്പിക്കുന്നു.

തിരക്കഥ – സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.

ഗാനങ്ങൾ – വിനായക് ശശികുമാർ – വൈശാഖ് സുഗുണൻ

സംഗീതം – ബിബിൻ ജോസഫ്.

ഛായാഗ്രഹണം – ആൽബി.

എഡിറ്റിംഗ് -കിരൺ ദാസ്.

കലാസംവിധാനം – സുനിൽ കുമാരൻ

മേക്കപ്പ് – സുധി കട്ടപ്പന

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

നിശ്ചല ഛായാഗ്രഹണം – ഷൈൻ ചെട്ടികുളങ്ങര.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.

അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.

ഡിസൈൻ – യെല്ലോ ടൂത്ത്.

ആക്ഷൻ ഫീനിക്സ് പ്രഭു 

ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ 

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.

പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല.

സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം  പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

2 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

2 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

9 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

10 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

11 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

12 hours ago