ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത വളരെ ദുഖകരമായ സാഹചര്യമാണ് നിലവിലുള്ളത്. മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഈ വിഷയം ഒന്നിലധികം പാർലമെന്റ് അംഗങ്ങളെകൊണ്ട് പാർലമെന്റിൽ ചോദ്യമായി ഉന്നയിക്കുകയും അതുവഴി ഈ വിഷയം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഇക്കഴിഞ്ഞ മെയ് ഒൻപതാം തിയ്യതി പാർലമെന്റിന്റെ എ വി ഹാളിൽ നിരവധി പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു.
പിന്നീട് ജൂലൈ 12ന് പാർലമെന്റ് സ്പീക്കർ ഷോൺ ഓ ഫിയർഗെയിലിന്റെ ചേമ്പറിൽ ചേർന്ന ബന്ധപ്പെട്ട വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രസ്തുത യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശപ്രകാരം ക്രിട്ടിക്കൽ സ്കിൽ പെർമിറ്റിന് കെയർ അസ്സിസ്റ്റന്റുമാരെയും ഉൾപ്പെടുത്തണം എന്നാവശ്യപ്പെടുന്ന ഒരു സബ്മിഷൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട് സമർപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം ഫലമായി കെയർ അസ്സിസ്റ്റന്റുമാർ QQI ലെവൽ 5 കോഴ്സ് ചെയ്യണം എന്ന നിബന്ധന സർക്കാർ എടുത്തുകളയാൻ തീരുമാനിച്ചു. എന്നാൽ ഫാമിലി വിസ അനുവദിക്കുന്ന കാര്യം തീരുമാനമായിരുന്നില്ല.
അതിനാൽ ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും എത്രയും വേഗം തീരുമാനം ഉണ്ടാക്കുന്നതിനും വേണ്ടി ഈ വരുന്ന ഒക്ടോബർ 17ആം തിയ്യതി, ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഐറിഷ് പാർലമെന്റിനു മുൻപിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ സമാധാനമായി ഒത്തുചേർന്നു ഈ പ്രശ്നം സർക്കാരിന്റെയും പൊതുജനങ്ങളുടെയും മുൻപിൽ കൊണ്ടുവരും. പ്രസ്തുത യോഗത്തെ അയർലണ്ടിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ അഭിവാദ്യം ചെയ്തു സംസാരിക്കും.
കെയർ അസ്സിസ്റ്റന്റുമാരുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയുള്ള ഈ ഒത്തുചേരലിൽ ഇതിനെ പിന്തുണക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…