ഡബ്ലിനിൽ മലയാളി യുവാവ് സാൻജോ സുനിലിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഡിക്റ്റടീവ് ഗാർഡ ഏറ്റെടുടുത്തു. സാൻജോയുടെ ഭാര്യയുടെ മൊഴി ഉൾപ്പെടെ പരിഗണിച്ച് ആത്മഹത്യാ ആണെന്നാണ് മരണത്തിൽ പ്രാഥമിക നിഗമനം ഉണ്ടായിരുന്നത്. എന്നാൽ സാൻജോയുടെ മരണം ആസൂത്രിത കൊലപാതകം ആണെന്നും ഇതിൽ ഭാര്യയുടെയും ആൺ സുഹൃത്തിന്റെയും പങ്ക് അന്വേഷിക്കണം എന്നും ആവശ്യം ഉയർന്നുവന്നിരുന്നു. ഇതിന്മേൽ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് ഡിക്റ്റടീവ് ഗാർഡയ്ക്ക് കേസ് കൈമാറിയിരിക്കുന്നത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
സാൻജോയുടെ മരണത്തിനു പിന്നാലെ ഇന്ത്യയിലേക്ക് പോയ ഭാര്യയും ആൺ സുഹൃത്തും മാസങ്ങൾ കഴിഞ്ഞിട്ടും അയർലണ്ടിൽ തിരികെ എത്തിയിട്ടില്ല. ഇവർ അയർലണ്ടിലേക്ക് തിരിച്ചു എത്തിക്കാനാണ് ഗാർഡ ശ്രമിക്കുന്നത്. ഇത് സാധിച്ചില്ലെങ്കിൽ ഇന്ത്യൻ ഗവണ്മെന്റിന്റെ സഹായത്തോടെ ഇവർക്കെതിരെ അന്വേഷണം നടത്താനാണ് സാധ്യത. സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ് ഔദ്യോഗിക വിവരം.
സാൻജോയുടെ മരണത്തിൽ ആരോപണം നേരിടുന്ന ഭാര്യയായ ലീഷ്മയാണ് ഈ തുകയുടെ നോമിനി. ഈ തുകയുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായതോടെ പലരും തങ്ങളുടെ സംഭാവനകൾ പിൻവലിച്ചിരുന്നു. ശേഷം, ഏകദേശം 19 ലക്ഷം രൂപയോളം ഗോ ഫണ്ടിൽ ബാക്കി യുണ്ടായിരുന്നു. ഇതുവരെ, ഈ തുക സാൻജോയുടെ കുടുംബത്തിന് ലഭിച്ചിട്ടില്ല. തുക കുറ്റാരോപിതരുടെ കൈവശം തന്നെ ഉള്ളതയാണ് കുടുംബത്തിന് ലഭിച്ച വിവരം.
ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ സാൻജോ സുനിലിനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. നഴ്‌സായ ഭാര്യ ലിഷ്മ ഫിലിപ്പിനൊപ്പം ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ് ടൗണിൽ താമസിച്ചു വരികയായിരുന്നു സാൻജോ. കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും.സംഭവം ദിവസം തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായതായും, ശേഷം താൻ കടയില്‍ പോയി വന്നപ്പോള്‍ കണ്ടത് സാന്‍ജോ റേഡിയേറ്ററില്‍ തൂങ്ങി കാല്‍മുട്ടില്‍ ഊന്നി നില്‍ക്കുന്ന കാഴ്ചയാണ് എന്നതാണ് ഭാര്യ ലീഷ്മ നല്‍കിയ വിശദീകരണം. ഈ മൊഴി തീർത്തും വിശ്വസനീയമല്ലെന്നാണ് സാന്‍ജോവിന്റെ കുടുംബം ആരോപിക്കുന്നത്.
സംഭവസ്ഥലത്തേക്ക് എമർജൻസി സർവീസ് എത്തുന്നതിനു മുൻപ് തന്നെ ലീഷ്മ സാന്‍ജോയുടെ കഴുത്തിലെ കുരുക്കഴിച്ചു നിലത്തു കിടത്തി സിപിആര്‍ നല്‍കാന്‍ ശ്രമിച്ചതും സംശയം ഉളവാക്കുന്നതായും ആരോപണം ഉയരുന്നു. സംഭവത്തിൽ മറ്റൊരാളുടെ പങ്കും സംശയിക്കുന്നു. മരണം നടന്ന സ്ഥലത്ത് ആദ്യം എത്തിയവരില്‍ ആരോപണം നേരിടുന്ന ഈ വ്യക്തി എത്തിയതും കൊലപാതക ആരോപണതിന് ഊന്നൽ നൽകുന്നു. മരണം കൊലപാതകാമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ സംശയങ്ങൾ കൂടി അടിസ്ഥാനമാക്കി അന്വേഷണം വേണമെന്ന് സാൻജോയുടെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.
സാൻ ജോയുടെ മരണത്തിൽ എന്തെങ്കിലും വിവരങ്ങൾ നൽകാൻ കഴിയുന്നവർക്ക് ഡിറ്റെക്ടീവ് ഗാർഡയുമായി ബന്ധപ്പെടാം.
National Bureau of Criminal Investigation (NBCI): +353 1 666 3344
Follow this link to join WhatsApp group: https://chat.whatsapp.com/DaipAj8hxNs9HI2tNUimsc?mode=gi_t
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…