Entertainment

‘മായൻ’ ആരംഭിച്ചു

കളങ്കാവലിന് ശേഷം ജിതിൻ കെ ജോസും, ആടിനും കത്തനാർക്കും ശേഷം  ജയസൂര്യയും ഓർഡിനറി അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനും ഒന്നിക്കുന്ന ‘മായൻ’ എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.

മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത് ഏപ്രിൽ ഇരുപത്തിമൂന്ന് വ്യാഴാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി, അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ്.


മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ പത്നി സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന്  ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം പൂജാവേളയിൽ നിർവ്വഹിച്ചു.
മലയാള സിനിമയിലെ നിരവധി പ്രമുഖരും, അണിയറ പ്രവർതകരും ബന്ധുമിത്രാദികളും ചടങ്ങിൽപങ്കെടുത്തു.


പല മുൻ വിധികളേയും തകിടം മറിച്ച്, പ്രേഷകർക്ക് നവ്യമായ ദൃശ്യാനുഭവം പകർന്ന് വൻ വിജയം നേടിയ ചിത്രമായിരുന്നു കളങ്കാവിൽ.
കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്ന്ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു.
വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റെസി, ത്രില്ലർ ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്ക് വെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ  ചിത്രവും കുറിപ്പുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു.
മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംഷയും വർധിപ്പിക്കുന്നുണ്ട്.
എന്നാൽ ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ  അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.


ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, മുബിൻ എം റാഫി, ജിബിൻ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങൾ അണിയുന്നു.


കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി. സംഗീതം-മുജീബ് മജീദ്.
എഡിറ്റിംഗ് -പ്രവീൺ പ്രഭാകർ.
ലൈൻ പ്രൊഡ്യൂസർ രോഹിത്ത് ആർ നായർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ- വി ബോസ് .
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക്, അയർലന്റ് എന്നിവിടങ്ങളിലും, മൂന്നാർ, വട്ടവട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലുമായി പൂർത്തിയാകും.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

11 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

16 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

17 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

17 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

2 days ago