വാട്ടർഫോർഡ്: ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്‌ധനും, മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു. ഓ ഐ സീ സീ അയർലണ്ട് വൈസ് പ്രസിഡന്റ് പുന്നമട ജോർജുകുട്ടിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു , യോഗത്തിൽ ഗ്രേസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് പ്രതിനിധി വർഷ എമിൽ ഡോ. മൻമോഹൻ സിങിനെ അനുസ്മരിച്ചു യോഗത്തിൽ പ്രസംഗിച്ചു.
ജനുവരി 25 ന് വാട്ടർഫോർഡിൽ നടക്കുന്ന റിപ്പബ്ളിക്ക് ദിനാഘോഷത്തിനും, കുടുംബ സംഗമവും കൂടുതൽ വിജയകരമാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന Luck Draw Coupon വിൽപ്പന വിതരണ ഉദ്ഘാടനം വാട്ടർഫോർഡ് യൂണിറ്റ് അംഗം സാബു ഐസക്കിൽ നിന്നും ഷാൻ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ
സെക്രട്ടറി സെബിൻ ജോസ് എല്ലാവര്ക്കും കൃതജ്ഞത രേഖപ്പെട്ടുത്തി.
വാർത്ത :
റോണി കുരിശിങ്കൽ പറമ്പിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…