Ireland

Drogheda IFA “Joyous Jingle 2023″ വർണോജ്വലമായി.

Drogheda IFA “Joyous Jingle 2023″ വർണോജ്വലമായി. വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് സന്തോഷവും സംതൃപ്തിയും പകർന്നു.Drogheda യിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ തകർന്നാടി. ഒൻപത് മണിക്കൂർ നീണ്ടുനിന്ന Christmas & New Year ആഘോഷം മനോഹരമായ nativity show യിൽ തുടങ്ങി DJ യിൽ അവസാനിച്ചപ്പോൾ കാണികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു.

Fr. George മനോഹരമായ ക്രിസ്തുമസ് സന്ദേശം നൽകി. Drogheda യിലെ ഗായിക ഗായകന്മാർ സ്റ്റേജ് പ്രൊഗ്രാമിന്‌ മാറ്റു കൂട്ടി. Fashion show കാണികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു. Mudra Dance School ന്റെയും Tamil Beats ന്റെയും കുട്ടികൾ സ്റ്റേജിൽ തകർന്നാടി. DBDS Indian Bollywood ഡാൻസും DJ യും കാണികൾക്ക് ആനന്ദം പകർന്നു.

ഈ വർഷം leaving certificate, Junior cycle പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ IFA Academic Excellence Award 2023 അവാർഡ് വിതരണവും മറ്റു സമ്മാനദാനങ്ങളോടൊപ്പം നിർവഹിച്ചു. വിലയേറിയ പത്തോളം raffle സമ്മാനങ്ങളും lucky winners ന് വിതരണം ചെയ്തു.

അങ്ങനെ എന്തു കൊണ്ടും ദ്രോഗ്‌ഹെഡാ ഇതുവരെ കണ്ടതിൽ വച്ചേറ്റവും മികച്ച ക്രിസ്മസ് പുതുവത്സര സമ്മാനം IFA Joyous Jingle 2023 ഇന്ത്യൻ പ്രവാസി സമൂഹത്തിനായി സംഘാടകർ അണിയിച്ചൊരുക്കി.എല്ലാറ്റിനും ഒപ്പം Royal Catering ഒരുക്കിയ സ്വാദിഷ്ടമായ സ്നേഹവിരുന്നും പായസവും കൂടിയായപ്പോൾ IFA യുടെ Joyous Jingle 2023 ൽ പങ്കെടുത്ത ഏല്ലാവരും സംതൃപ്തിയോടെ മടങ്ങി.

IFA യുടെ 2024 വർഷത്തെ ആദ്യ പൊതുസമ്മേളനവും കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2024 ഫെബ്രുവരി പത്താം തിയതിയും, ഓണാഘോഷം സെപ്റ്റംബർ ഏഴാം തിയതിയും, Christmas & New Year ആഘോഷം ഡിസംബർ ഇരുപത്തിയേഴാം തിയതിയും നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.IFA സംഘാടകർ എല്ലാവർക്കും നന്ദി അറിയിക്കുന്നതിനൊപ്പം ഒരു നല്ല പുതുവത്സരവും നേരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago