Ireland

അയർലണ്ടിലെ ആദ്യത്തെ ചെണ്ടമേള ടീം ഡബ്ലിൻ ഡ്രംസ് പതിനാറാം വർഷത്തിലേക്ക്

ഡബ്ലിൻ : മനസ്സിലെന്നോ ഇടംപിടിച്ച താള ബോധത്തിന്റെ ബലത്തിൽ 2009 ൽ അയർലണ്ടിൽ ആദ്യമായി ഡബ്ലിനിൽ നിന്നുള്ള  11പേർ ചേർന്ന് തുടക്കമിട്ട ഡബ്ലിൻ ഡ്രംസ് 15 വർഷം പിന്നിടുന്നു.  കലകളെയും കലാകാരന്മാരെയും എന്നും പ്രോത്സാഹിപ്പിക്കുന്ന ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തോടെയായിരുന്നു ടീമിന്റെ അരങ്ങേറ്റം.രണ്ടാമത്തെ മേളം വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ പ്രോഗ്രാമിനായിരുന്നു.

ആദ്യം കരിങ്കൽ കഷണങ്ങളിലും, പുളിമുട്ടിയിലും ചെണ്ട മേളത്തിന്റെ ആദ്യാക്ഷരങ്ങൾ സായത്തമാക്കി. നാട്ടിൽ നിന്നും കുറെ നാളുകൾ ചെണ്ട അഭ്യസിച്ച ബിജു വൈക്കത്തിന്റെ നേതൃത്വത്തിൽ റോയി പേരയിൽ, ഷൈബു കൊച്ചിൻ, ജയൻ കൊട്ടാരക്കര,ഡൊമിനിക് സാവിയോ, ജോൺസൻ ചക്കാലക്കൽ, രാജു കുന്നക്കാട്ട്, ഉദയ് നൂറനാട്,  റെജി കുര്യൻ,സെബാസ്റ്റ്യൻ കുന്നുംപുറം,സണ്ണി ഇളംകുളത്ത് തുടങ്ങിയവരായിരുന്നു ടീമംഗങ്ങൾ. (ഇതിൽ സണ്ണി ഇളംകുളത്തിന്റെ ആക്‌സ്മിക വേർപാട് ടീമിന് ഇന്നും ഒരു തീരാദുഃഖമാണ് ).

പിന്നീട് ജോഫിൻ ജോൺസൻ, ബിനോയി കുടിയിരിക്കൽ, ബെന്നി ജോസഫ്, സിറിൽ തെങ്ങുംപള്ളിൽ, രാജൻ തര്യൻ പൈനാടത്ത്, ഷാലിൻ കാഞ്ചിയാർ,തോമസ് കളത്തിപ്പറമ്പിൽ, മാത്യൂസ് കുര്യാക്കോസ്,ബിനു ഫ്രാൻസീസ്, ലീന ജയൻ, ആഷ്‌ലിൻ ബിജു, റോസ് മേരി റോയി തുടങ്ങിയവരും ടീമിലിടം കണ്ടെത്തി. ഇടക്ക് ഫാ. ഡോ. ജോസഫ് വെള്ളനാലും ടീമിൽ ഉണ്ടായിരുന്നു.

ഇടിമുഴക്കത്തിന്റെ  നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന അത്ഭുത വാദ്യോപകരണമായ ചെണ്ട, 18 വാദ്യങ്ങൾക്ക് തുല്യമായി കണക്കാക്കുന്നു. വാദ്യങ്ങളിലെ രാജാവ് എന്ന വിശേഷണവും ചെണ്ടക്ക് തന്നെ.

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ നടത്തിയ നിരവധി പരിപാടികൾക്ക് ചെണ്ടമേളം അവതരിപ്പിക്കുവാൻ ഡബ്ലിൻ ഡ്രംസിനു സാധിച്ചു. തലാ സിവിക് തീയേറ്ററിൽ ക്ഷണിക്കപ്പെട്ട ഐറിഷ് ആരാധകർക്കു മുൻപിൽ ചെണ്ടമേളം അവതരിപ്പിച്ചപ്പോൾ കൈ നിറയെ സമ്മാനങ്ങളുമായാണ് അവർ യാത്രയാക്കിയത്.കേരള ഹൌസ് കാർണിവലിനും   ചെണ്ടമേളവും, ശിങ്കാരി മേളവും അവതരിപ്പിച്ചു.

കോർക്ക്, ലിമറിക്ക്, നാസ്, ഗോൾവേ, പോർട്ട്‌ലീഷ്, ഡ്രോഹിഡ തുടങ്ങി അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ ഡബ്ലിൻ ഡ്രംസ് ചെണ്ടമേളം നടത്തിയിട്ടുണ്ട്. താലാ സൈന്റോളജി സെൻററിൽ പ്രശസ്ത സിനിമാ നടൻ ടോവിനോ തോമസിന്റെ സാന്നിധ്യത്തിൽ എ ആർ എം സിനിമയുടെ പ്രൊമോഷനും മേളം അവതരിപ്പിച്ച് സദസ്സിനെ  ഇളക്കിമറിച്ചിരുന്നു. സൂപ്പർ ഡ്യൂപ്പർ ക്രീയേഷൻസ് നടത്തിയ വിധു പ്രതാപ്, ജ്യോൽസ്ന  ഗാനമേളയിലും തരംഗം തീർക്കുവാൻ ഡബ്ലിൻ ഡ്രംസിനു സാധിച്ചു. താൽ കിൽനമന ഹാളിലും  വിവാഹാവസരങ്ങളിൽ ഹോട്ടലുകളിലും ആഷ്‌ലിൻ  ബിജുവിന്റെ വയലിൻ മാസ്മരികതയിൽ ഫ്യൂഷൻ ചെണ്ട മേളം നടത്തുവാനും ടീമിന് സാധിച്ചു. ഡബ്ലിൻ ഡ്രംസിന്റെ ശിങ്കാരിമേളവും ഏറെ  ശ്രദ്ധയാകർഷിക്കുന്നുണ്ട്.

 താലയിലെയും ലൂക്കനിലെയും തിരുനാളുകൾക്കും പ്രദക്ഷിണത്തിന് ചെണ്ടമേളം നടത്തിയിട്ടുണ്ട്.നിരവധി സ്ഥലങ്ങളിൽ ഓണാഘോഷത്തിന്റെ ഭാഗമായി മേളം നടത്തിയിട്ടുണ്ട്.

വർഷങ്ങളായി സെന്റ് പാട്രിക് ഡേ പരേഡിന് ചെണ്ടമേളം അവതരിപ്പിച്ചുവരുന്നു.കഴിഞ്ഞ വർഷങ്ങളിൽ സ്റ്റെപ്പാസൈഡ് പരേഡിന് മേളം അവതരിപ്പിച്ചെങ്കിൽ  ഈ വർഷം ഡൺലേരിയിൽ നടക്കുന്ന പരേഡിനാണ് ണ് ടീം ചെണ്ടമേളം കാഴ്ചവയ്ക്കുന്നത്.

ഇമ്മാനുവേൽ തെങ്ങുംപള്ളി ( സ്‌പൈസ് വില്ലേജ് )യുടെ  സഹകരണവും പ്രോത്സാഹനവും  ടീമിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

അയർലണ്ട് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ  നോക്ക് തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രദിക്ഷണത്തിന്  ആദ്യമായി ചെണ്ടമേളം നടത്തുവാൻ സാധിച്ചതും ഒരനുഗ്രഹമായി ടീം കാണുന്നു.

വിവരങ്ങൾക്ക് :

ബിജു വൈക്കം :0 89 439 2104

റോയി പേരയിൽ :087 669 4782

ഷൈബു കൊച്ചിൻ :0 87 684 2091.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ആപ്പിൾ ഡിവൈസുകളിലെ വൈറസ് അറ്റാക്ക്; ഉപഭോക്താക്കൾക്ക് ഗാർഡയുടെ മുന്നറിയിപ്പ്

ആപ്പിൾ ഉപകരണങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ വൈറസിനെക്കുറിച്ച് ഗാർഡ അടിയന്തര മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഫോണുകൾ…

1 hour ago

തൊഴിലാളി ക്ഷാമം; ജർമ്മനിയിൽ ഇന്ത്യക്കാർക്ക് മികച്ച അവസരങ്ങൾ

പ്രായമായ ജീവനക്കാർ വിരമിക്കുന്നതിനാലും അവരുടെ തസ്തികകൾ നികത്താൻ വേണ്ടത്ര യുവ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാലും ജർമ്മനി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു.…

1 hour ago

അയർലണ്ടിൽ കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി റിപ്പോർട്ട്

അയർലണ്ടിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളിൽ ലംഘനങ്ങൾ ഉണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (എംആർസിഐ) മുന്നറിയിപ്പ് നൽകി. എംആർസിഐ,…

3 hours ago

പ്രിയദർശൻ്റെ നൂറാമതു ചിത്രത്തിൽ, മോഹൻലാൽ നായകൻ

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…

6 hours ago

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ…

12 hours ago

ബെൽഫാസ്റ്റിൽ നോമ്പുകാല ധ്യാനം മാർച്ച് 24, 25ന്

ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക്  കമ്മ്യൂണിറ്റിയുടെ   ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…

12 hours ago