Ireland

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. പുതിയ സാമ്പത്തിക ഉൽപ്പന്നങ്ങൾ അതിവേഗത്തിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മേൽനോട്ട സംവിധാനങ്ങളിലെ പോരായ്മകളെ തുടർന്നാണ് നടപടി. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം, യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA)യിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനുള്ള Revolutന്റെ അനുമതികൾ കഴിഞ്ഞ വേനൽക്കാലത്ത് താത്കാലികമായി നിയന്ത്രിക്കപ്പെട്ടു. പുതിയ ഉൽപ്പന്നങ്ങളുടെ അംഗീകാര നടപടിക്രമങ്ങളിൽ കണ്ടെത്തിയ വീഴ്ചകൾ പരിഹരിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്നായിരുന്നു നിർദേശം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഇതോടൊപ്പം, യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിലെ Revolutന്റെ പ്രവർത്തനങ്ങൾക്കും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയന് പുറത്തുള്ള വിപണികളിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതും മറ്റ് സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതും ബാങ്കിന് വിലക്ക് ഏർപ്പെടുത്തി. റഷ്യൻ വംശജനായ സഹസ്ഥാപകനും സിഇഒയുമായ നിക് സ്റ്റോറോൺസ്കിയുടെ അതിവേഗ വളർച്ചാ തന്ത്രത്തിന് ഇത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അതേസമയം, നിയന്ത്രണ ഏജൻസികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ Revolutന് പുതിയ കാര്യമല്ല. ബ്രിട്ടനിലെ നിയന്ത്രണ സംവിധാനങ്ങളെ മുൻപ് സ്റ്റോറോൺസ്കി പരസ്യമായി വിമർശിച്ചിരുന്നെങ്കിലും, പിന്നീട് കമ്പനിക്ക് പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചിരുന്നു.

കഴിഞ്ഞ വർഷം 7500 കോടി ഡോളർ മൂല്യത്തിൽ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ECBയുടെ നടപടി വന്നത്. 2018-ൽ ലിത്വാനിയയിലൂടെ യൂറോപ്യൻ ബാങ്കിംഗ് ലൈസൻസ് നേടിയ റെവലൂട്ടിന്റെ യൂറോപ്യൻ പ്രവർത്തനങ്ങൾ ECBയും ലിത്വാനിയൻ സെൻട്രൽ ബാങ്കും ചേർന്നാണ് നിയന്ത്രിക്കുന്നത്. കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ Revolut പുതിയ ഉൽപ്പന്നങ്ങളുടെ അംഗീകാര നടപടിക്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വിദഗ്ധരുടെ കൂടുതൽ പരിശോധനയും അവലോകനവും ഇപ്പോൾ നടപ്പിലാക്കിയിട്ടുണ്ട്.

എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മോർട്ട്ഗേജ് സേവനങ്ങൾ, കൗമാരക്കാർക്കായുള്ള അക്കൗണ്ടുകൾ, പുതിയ ശാഖകൾ തുടങ്ങിയ നിരവധി സേവനങ്ങൾ റെവലൂട്ട് യൂറോപ്പിൽ അവതരിപ്പിക്കുകയും ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

3 hours ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

3 hours ago

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

9 hours ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

10 hours ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

1 day ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

1 day ago