Ireland

പണപ്പെരുപ്പം ഉയരുന്നു; സെപ്റ്റംബറിൽ പലിശനിരക്ക് കൂട്ടാൻ ECB

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) സെപ്റ്റംബanothet ർ 10ന് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറിലെ വർധനയ്ക്ക് ശേഷം പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് ഭൂരിഭാഗം വിദഗ്ധരും വിലയിരുത്തുന്നത്. ഇതോടെ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ചുരുങ്ങിയ പലിശനിരക്ക് വർധനാ ഘട്ടമായിരിക്കും ഇത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ റോയിട്ടേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത 65 സാമ്പത്തിക വിദഗ്ധരും സെപ്റ്റംബർ യോഗത്തിൽ ECB നിക്ഷേപ പലിശനിരക്ക് 0.25 ശതമാനം ഉയർത്തി 2.50 ശതമാനമാക്കുമെന്ന് പ്രവചിച്ചു. ഓഗസ്റ്റിലെ സർവേയിൽ 83 ശതമാനം പേരാണ് നിരക്ക് വർധന പ്രതീക്ഷിച്ചിരുന്നത്. ജൂണിലാണ് ECB അവസാനമായി പലിശനിരക്ക് ഉയർത്തിയത്.

പണപ്പെരുപ്പം 3.3 ശതമാനമായി

യൂറോസോൺ പണപ്പെരുപ്പം ഓഗസ്റ്റിൽ 3.3 ശതമാനമായി ഉയർന്നു. ECBയുടെ രണ്ട് ശതമാനം ലക്ഷ്യനിരക്കിനേക്കാൾ ഏറെ മുകളിലാണ് നിലവിലെ പണപ്പെരുപ്പം. ഊർജവിലയിലെ വർധനയാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.

എന്നാൽ ഊർജവിലയിലെ വർധന വ്യാപകമായ പണപ്പെരുപ്പ സമ്മർദത്തിന് കാരണമാകില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തൽ. അതിനാൽ സെപ്റ്റംബറിന് ശേഷം വീണ്ടും പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് അവരുടെ പ്രതീക്ഷ.

സർവേയിൽ പങ്കെടുത്ത 91 ശതമാനം പേരും ഈ വർഷം അവസാനിക്കുമ്പോൾ ECBയുടെ നിക്ഷേപ പലിശനിരക്ക് 2.50 ശതമാനത്തിൽ തുടരുമെന്ന് പ്രവചിച്ചു. 78 ശതമാനം പേർ അടുത്ത വർഷം മധ്യംവരെയും നിരക്ക് 2.50 ശതമാനത്തിൽ തുടരുമെന്നാണ് കരുതുന്നത്.

മിഡിൽ ഈസ്റ്റ് സംഘർഷം നിർണായകം

മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം കൂടുതൽ രൂക്ഷമാകുന്നത് ECBയുടെ ഭാവി തീരുമാനങ്ങളിൽ നിർണായകമായേക്കാം. എണ്ണ, പെട്രോൾ, ഡീസൽ, ഭക്ഷ്യവിലകൾ തുടർച്ചയായി ഉയർന്നാൽ ഉപഭോക്താക്കളുടെ പണപ്പെരുപ്പ പ്രതീക്ഷകൾ വീണ്ടും ഉയരാനും അതുവഴി വേതന സമ്മർദം ശക്തമാകാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഉയർന്ന ബോണ്ട് യീൽഡുകളും പൊതുധനകാര്യ മേഖലയിലെ സമ്മർദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ദുർബലമായ യൂറോസോൺ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ സമ്മർദം സൃഷ്ടിക്കാൻ ECB തയ്യാറാകില്ലെന്നാണ് വിലയിരുത്തൽ.

2026ലെ പണപ്പെരുപ്പ പ്രവചനം 2.9 ശതമാനം

2026ലെ യൂറോസോൺ പണപ്പെരുപ്പ പ്രവചനം സാമ്പത്തിക വിദഗ്ധർ ഈ വർഷം ആറ് തവണ ഉയർത്തി. നിലവിൽ 2.9 ശതമാനമാണ് പ്രവചനം. 2022ന് ശേഷം ഒരു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ upward revision ആണിത്. ഈ വർഷം യൂറോസോൺ സമ്പദ്‌വ്യവസ്ഥ 0.8 ശതമാനവും 2027ൽ 1.2 ശതമാനവും വളരുമെന്നാണ് പ്രവചനം.

സർവേയിലെ പ്രവചനങ്ങൾ ശരിയാണെങ്കിൽ, 2011ന് ശേഷം ECB നടത്തുന്ന ഏറ്റവും ചുരുങ്ങിയ പലിശനിരക്ക് വർധനാ ഘട്ടമായിരിക്കും ഇത്തവണത്തേത്. 2011ൽ എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് ECB രണ്ട് തവണ നിരക്ക് വർധിപ്പിച്ചിരുന്നു. പിന്നീട് ആ തീരുമാനത്തെ പല നയരൂപീകരണ വിദഗ്ധരും പിഴവായി വിലയിരുത്തിയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും…

9 hours ago

അയർലൻഡിൽ പൊതുമേഖലാ ശമ്പള ചർച്ചകൾക്ക് തുടക്കം; WRC-യിൽ നിർണായക കൂടിക്കാഴ്ച

3 ലക്ഷത്തിലധികം ജീവനക്കാരുടെ സമരത്തിന് പിന്നാലെ ചർച്ചകൾ; പുതിയ കരാറിനായി €1.2 ബില്യൺ നീക്കിവെച്ച് സർക്കാർ ഡബ്ലിൻ: അയർലൻഡിലെ പൊതുമേഖലാ…

13 hours ago

മദ്യപിച്ച് ഡ്രൈവിങ് ഒഴിവാക്കാൻ പബ്ബുകളിൽ ബ്രീത്ത്‌ലൈസർ;ഡ്രൈവിങ് സുരക്ഷയ്ക്കായി RSAയുടെ നീക്കം

അയർലൻഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ബോധവൽക്കരണവും റോഡ് സുരക്ഷയും ശക്തമാക്കാൻ പുതിയ നീക്കവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഹോട്ടലുകളിലും പബ്ബുകളിലും…

15 hours ago

7,000ത്തിലധികം ഒഴിഞ്ഞ വീടുകൾ വീണ്ടും താമസയോഗ്യമാക്കി; €396 മില്യണിലധികം ഗ്രാന്റ് സഹായം

അയർലൻഡിൽ വർഷങ്ങളായി ഒഴിഞ്ഞുകിടന്നതും ജീർണാവസ്ഥയിലായിരുന്നതുമായ 7,000ത്തിലധികം വീടുകൾ നവീകരിച്ച് വീണ്ടും താമസയോഗ്യമാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന Vacant…

19 hours ago

Anointing Fire Bible Convention ഡബ്ലിനിൽ ഒക്ടോബർ 24-ന്

  ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടത്തിവരുന്ന Anointing Fire Bible Convention (Malayalam) ഒക്ടോബർ 24 ശനിയാഴ്ച ബ്യൂമൗണ്ടിലെ…

19 hours ago

എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ €30 മില്യൺ തിരിച്ചുപിടിക്കാൻ നീക്കം

അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…

1 day ago