Ireland

എസൻസ് അയർലൻഡ് ക്യൂരിയോസിറ്റി ’20 സയൻസ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ സയൻസ് ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ബ്രയാന സൂസൻ വിനു വും, രണ്ടാം സമ്മാനം സിദ്ധാർത്ഥ്  ബിജുവും മൂന്നാം സമ്മാനം മാധവ് സന്ദീപ് നമ്പ്യാരും  കരസ്ഥമാക്കി. സെക്കൻഡറി വിഭാഗത്തിൽ സേയാ സെൻ , അൻജിക നായക് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം കാർത്തിക് ശ്രീകാന്ത് കരസ്ഥമാക്കിയപ്പോൾ തൊട്ടടുത്തുതന്നെ ആയി ജോയൽ സൈജു മൂന്നാം സ്ഥാനം നേടി.

കോവിഡ് മൂലം ഈ വർഷത്തെ ശില്പശാല ഓൺലൈനായി ആണ് സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിന് പുറമേ സയൻസ് ആർട്ടിക്കിൾ, സയൻസ് പ്രോജക്ട്, സയൻസ് പോസ്റ്റർ ഡിസൈനിങ് എന്നീ മത്സരങ്ങൾ കൂടി ഉണ്ടായിരുന്നു.
ഇവയുടെ വിലയിരുത്തൽ വിദഗ്ധസമിതി നടത്തിക്കൊണ്ടിരിക്കുന്നു. അതിലെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും തുടർന്നുള്ള ദിവസങ്ങളിൽ കൈമാറും.

ശാസ്ത്രകൗതുകം വളർത്താൻ  കുട്ടികൾക്ക് ലഭിച്ച മികച്ച ഒരു അവസരം ആയിരുന്നു ഇത് എന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

Newsdesk

Recent Posts

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

1 hour ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

1 hour ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

3 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

5 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

1 day ago